വീട്ടിൽ അമ്മയ്ക്ക് മന്ത്രവാദ ചികിത്സ, കൗൺസിലിങ് എന്ന പേരിൽ 17കാരിക്ക് ലൈംഗിക പീഡനവും; പ്രതിക്ക് 54 വർഷം തടവ്

By Web Desk  |  First Published Dec 28, 2024, 5:10 AM IST

രണ്ട് മാസത്തിനിടെ മൂന്ന് തവണ സ്വന്തം വീട്ടിൽ വെച്ച് ഇയാൾ പെൺകുട്ടിയെ ക്രൂരമായി പീ‍ഡിപ്പിച്ചു. ഒടുവിൽ കുട്ടി വിവരം സഹോദരിയോട് പറഞ്ഞു. 


മലപ്പുറം: മലപ്പുറത്ത് മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, മധ്യവയസ്കന് 54 വർഷം തടവ് ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ കോടതി. അമ്മയുടെ ചികിത്സയുടെ മറവിലാണ് പതിനേഴുകാരിയെ ഇയാൾ ക്രൂര പീഡനത്തിനിരയാക്കിയത്. 2021ലായിരുന്നു കേസിന് ആസ്പദമായ സംഭവം. 

വളാഞ്ചേരി ഉസ്താദ് എന്നറിയപ്പെടുന്ന മുഹമ്മദ് പി.സി എന്ന പ്രതി സ്ഥലത്തെ പ്രധാന മന്ത്രവാദ ചികിത്സകനാണ്. പെൺകുട്ടിയുടെ അമ്മയുടെ ചികിത്സിക്കായി ഇയാൾ വീട്ടിലെത്തുന്നത് പതിവായിരുന്നു. ചികിത്സയുടെ പേരിൽ അമ്മയെ മറ്റൊരു മുറിയിലേക്ക് മാറ്റിയതിനു ശേഷമായിരുന്നു പീഡനം. കുട്ടിയ്ക്ക് കൗൺസിലിങ് നൽകുകയാണെന്നാണ് ഇയാൾ ബന്ധുക്കളോട് പറഞ്ഞിരുന്നത്.

Latest Videos

undefined

ഇങ്ങനെ രണ്ടു മാസത്തിനിടെ മൂന്നു തവണ ഇയാൾ പെൺകുട്ടിയെ ക്രൂര പീഡനത്തിനിരയാക്കി. തുടർന്ന് സഹോദരിയോടാണ് പെൺകുട്ടി പീഡന വിവരം വെളുപ്പെടുത്തുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. വിവിധ വകുപ്പുകളിലായി 54 വർഷം തടവും 2,95,000 രൂപ പിഴയുമാണ് കഴിഞ്ഞ ദിവസം പ്രതിക്ക് മഞ്ചേരി പോക്സോ കോടതി വിധിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!