പാലക്കാട് മധ്യവയസ്കനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

By Web Team  |  First Published Jun 14, 2024, 11:38 PM IST

മലപ്പുറം പെരുമ്പടപ്പ് സ്വദേശി വിരുതിയിൽ വീട്ടിൽ ബാബു (54) ആണ് മരിച്ചത്. വൈകുന്നേരം ഏഴ് മണിയോടെയാണ് ഇയാളെ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.


പാലക്കാട്: പാലക്കാട് കൂറ്റനാട് നാഗലശ്ശേരി പഞ്ചായത്തിലെ പിലാക്കാട്ടിരി സ്കൂളിന് സമീപം മധ്യവയസ്കനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം പെരുമ്പടപ്പ് സ്വദേശി വിരുതിയിൽ വീട്ടിൽ ബാബു (54) ആണ് മരിച്ചത്. വൈകുന്നേരം ഏഴ് മണിയോടെയാണ് ഇയാളെ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ ഇയാളുടെ പിലാക്കാട്ടിരിയിലെ സ്ഥലത്ത് ചക്ക ഇടാൻ എന്ന പേരിൽ എത്തിയതായിരുന്നു. മൃതദേഹം പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!