മൂന്നു പേരും മദ്യപിച്ച് പിരിഞ്ഞ ശേഷമായിരുന്നു ആക്രമണം. എന്നാൽ പ്രകോപനത്തിൻ്റെ കാരണം വ്യക്തമല്ല
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിൻ്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വിമൽ, കുമാർ എന്നിവർക്കാണ് കിഴക്കേക്കോട്ടയിലും ശ്രീകണ്ഠേശ്വരത്തും വച്ച് ആക്രമണമേറ്റത്. സംഭവത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്നാട് സ്വദേശി മുത്തുവിനെ ഫോർട്ട് പൊലീസ് കസ്റ്റഡിലെടുത്തു. മൂന്നു പേരും മദ്യപിച്ച് പിരിഞ്ഞ ശേഷമായിരുന്നു ആക്രമണം. എന്നാൽ പ്രകോപനത്തിൻ്റെ കാരണം വ്യക്തമല്ല.