രഹസ്യവിവരം കിട്ടി പൊലീസ് ആനക്കാംപൊയിൽ റിസോർട്ടിലെത്തി; പിടിയിലായത് യുവതിയും യുവാവും, എംഡിഎംഎ പിടിച്ചെടുത്തു

By Web Team  |  First Published Aug 28, 2024, 9:31 AM IST

രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി പൊലീസ് നടത്തിയ പരിശോധനയിൽ ആനക്കാംപൊയിൽ റിസോർട്ടിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 6.32 ഗ്രാം എംഡിഎംഎ പിടികൂടി. 


തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടിയിൽ പൊലീസ് നടത്തിയ പരിശോധനകളിൽ എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് പേരാണ് സംഭവത്തിൽ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി പൊലീസ് നടത്തിയ പരിശോധനയിൽ ആനക്കാംപൊയിൽ റിസോർട്ടിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 6.32 ഗ്രാം എംഡിഎംഎ പിടികൂടി. 

യുവതിയടക്കം രണ്ട് പേരെ അറസ്റ്റു ചെയ്തു. വാവാട് വിരലാട്ട് മുഹമ്മദ് ഡാനിഷ്, കൈതപ്പൊയിൽ ആനോറമ്മൽ ജിൻഷ (25) എന്നിവരാണ് പിടിയിലായത്. തിരുവമ്പാടി എസ് ഐ റസാക്ക്. വി കെ, എ എസ് ഐമാരായ രജനി,  ഷീന, എസ്‍സിപിഒമാരായ അനൂപ്, ഉജേഷ്, സ്ക്പോ സുഭാഷ്, എസ്‍സിപിഒമാരായ സുബീഷ്,  രജീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. 

Latest Videos

താമരശ്ശേരി പൊലീസ് സബ് ഡിവിഷനു കീഴിൽ ഡിവൈഎസ്പി പ്രമോദിൻ്റെ നേതൃത്വത്തിൽ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി തുടർന്ന് വരികയാണ്. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ നിന്നും വൻ പിന്തുണയാണ് ലഭിക്കുന്നതെന്നും പൊലീസ് പറഞ്ഞു.  

രാജ്യത്തെ എല്ലാ പൊലീസ് സേനകൾക്കും ആശ്വസിക്കാം! ഉറക്കം കെടുത്തിയ എടിഎം തട്ടിപ്പ് വീരനെ കുടുക്കി കേരള പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!