ഫര്‍ണിച്ചര്‍ കടയിൽ വൻ തീപിടിത്തം; 75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമെന്ന് വിലയിരുത്തൽ 

By Web Team  |  First Published Dec 25, 2024, 3:02 PM IST

പുലർച്ചെ സ്ഥാപനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ വീട്ടുകാരന്‍ ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയില്‍ വിവരം അറിയിക്കുകയായിരുന്നു.


കോഴിക്കോട്: വേളം പഞ്ചായത്തിലെ പെരുവയലില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടത്തില്‍ വന്‍ നാശനഷ്ടം. പെരുവയല്‍ അങ്ങാടിയിലെ മലനാട് വുഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് പുലര്‍ച്ചെയോടെ വന്‍ അഗ്നിബാധയുണ്ടായത്. 75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. പേരാമ്പ്ര മരുതേരി സ്വദേശി റഫീഖിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ വീട്ടുകാരന്‍ ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയില്‍ വിവരം അറിയിക്കുകയായിരുന്നു. നാദാപുരം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ രണ്ട് യൂണിറ്റും പേരാമ്പ്രയില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിനുകളും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷാപ്രവര്‍ത്തനം മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Latest Videos

READ MORE:  ക്ഷേത്രത്തിന് സമീപം സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ കയറിയ യുവതി ഞെട്ടി; മൊബൈൽ ക്യാമറ വെച്ച രണ്ട് പേ‍ർ പിടിയിൽ

click me!