മാങ്കുളം പഞ്ചായത്ത് വാർഡ് മെമ്പറെ ഓട്ടോ ഡ്രൈവർ കുത്തിപ്പരിക്കേൽപിച്ചു; പ്രതി ഒളിവിൽ

By Web Desk  |  First Published Jan 1, 2025, 12:53 PM IST

മാങ്കുളം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിന് കുത്തേറ്റു. ഇന്നലെ വൈകിട്ട് മാങ്കുളം ടൗണിൽ വെച്ചായിരുന്നു ആക്രമണം. 


ഇടുക്കി: മാങ്കുളം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിന് കുത്തേറ്റു. ഇന്നലെ വൈകിട്ട് മാങ്കുളം ടൗണിൽ വെച്ചായിരുന്നു ആക്രമണം. ബിനോയി എന്നയാളാണ് കുത്തിപ്പരിക്കേൽപിച്ചത്. ഇവർ തമ്മിൽ ചെറിയ രീതിയിലുള്ള വാക്കുതർക്കമുണ്ടായിരുന്നു എന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറാണ് ബിനോയ് എന്ന് നാട്ടുകാർ പറഞ്ഞു.

പൊലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ബിനോയ് മ​ദ്യലഹരിയിലാണ് ആക്രമണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഒളിവിലാണ്. തൊട്ടടുത്ത കടയിലുണ്ടായിരുന്ന കത്തിയെടുത്ത് പെട്ടെന്നായിരുന്നു വാർഡ് മെമ്പറെ ആക്രമിച്ചത്. വയറിനാണ് കുത്തേറ്റത്. രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് മെമ്പർ ബിബിൻ ജോസഫ്. പരിക്ക് സാരമുള്ളതല്ലന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. 

Latest Videos

click me!