തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് അതിരൂപതാ മുഖപത്രം; മറുപടിയുമായി സുരേഷ് ഗോപി

By Web Team  |  First Published Nov 4, 2023, 11:15 PM IST

മണിപ്പൂര്‍ വിഷയത്തില്‍ കാത്തോലിക്ക സഭയ്ക്ക് മറുപടിയുമായി സുരേഷ് ഗോപി


തൃശൂര്‍: മണിപ്പൂര്‍ വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. അതിരൂപതയുടെ മുഖപത്രം കാത്തോലിക്കാസഭ മണിപ്പൂര്‍ വിഷയത്തില്‍ ഉന്നയിച്ച വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരില്‍ തന്റെ സിനിമയുടെ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു സുരേഷ് ഗോപി. 'തന്റെ പ്രസ്താവനയില്‍ മാറ്റമില്ലെന്നും താന്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമാണ് സുരേഷ് ഗോപിയുടെ മറുപടി. അതേസമയം സഭയ്ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹംപറഞ്ഞു. എന്നാല്‍ ഇതിനു പിന്നില്‍ ആരെന്നു തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനും ബി ജെ പിക്കും സുരേഷ് ഗോപിക്കുമെതിരേയാണ് കഴിഞ്ഞ ദിവസം മുഖപത്രം ശക്തമായ വിമര്‍ശനം ഉന്നയിച്ചത്. സഭാ നേതൃത്വുമായി അടുക്കാന്‍ ശ്രമിക്കുന്നതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരേ നടത്തിയ പദയാത്രയുടെ സമാപനത്തില്‍ സുരേഷ് ഗോപി നടത്തിയ പരാമർശമാണ് അദ്ദേഹത്തിനെതിരായ വിമര്‍ശനത്തിനു കാരണം.

Latest Videos

മണിപ്പൂരിനെയും യുപിയേയും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്ന ചോദ്യം ലേഖനത്തിലുണ്ടായിരുന്നു. തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതു കൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്ന പരിഹാസവും കാത്തോലിക്കാ സഭയുടെ ലേഖനത്തിലുണ്ടായിരുന്നു.

Read more: 'നവംബർ 19-ന് എയർ ഇന്ത്യ പറക്കരുത്, സിഖുകാർ യാത്ര ചെയ്യരുത്'; എയർലൈൻ ആക്രമിക്കുമെന്ന് സൂചന നൽകി ഖലിസ്ഥാൻ നേതാവ്

ഇതിനിടെ വിഷയത്തില്‍ കാത്തോലിക്ക സഭയുടെ നിലപാടിനെ സ്വാഗതം ചെയ്ത് സി പി എം രംഗത്തുവന്നിരുന്നു. മതനിരപേക്ഷ മനസുള്ള ഒരാളും ബി ജെ പിക്ക് വോട്ടു ചെയ്യില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പ്രതികരണം. അതേസമയം കാത്തോലിക്കാ സഭയുടെ നിലപാട് അതിരൂപതയുടെ നിലപാടല്ലെന്ന തരത്തില്‍ പ്രചാരണവും ശക്തമായി. തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നും അതിരൂപതാ മുഖപത്രം ‘കത്തോലിക്കാസഭ’യില്‍ പറഞ്ഞിരുന്നു. മണിപ്പൂർ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നും തൃശ്ശൂർ അതിരൂപത പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!