പതിനേഴാം തീയതി അർദ്ധരാത്രിയോടെ കാറിലെത്തി, ക്ഷേത്രത്തിന്റെ മതിൽ ചാടി കടന്ന് ഉളളിൽ കയറി, 'അമ്പലക്കളളൻ' പിടിയിൽ

By Web Team  |  First Published Aug 10, 2024, 7:23 PM IST

കഴിഞ്ഞ മാസം പതിനേഴാം തീയതി അർദ്ധരാത്രിയോടെ കാറിൽ എത്തിയ പ്രതി ക്ഷേത്രമതിൽ ചാടി കടന്ന് സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും ശ്രീകോവിന് മുമ്പിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ വിളക്കും അടക്കം മോഷ്ടിച്ചു.


പത്തനംതിട്ട : സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയ 'അമ്പലക്കള്ളൻ' തിരുവല്ല പൊലീസിന്‍റെ  പിടിയിലായി. തിരുവല്ലം ഉണ്ണിയെന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണനാണ് പിടിയിലായത്. തിരുവല്ല കിഴക്കൻ മുത്തൂർ പടപ്പാട് ക്ഷേത്രത്തിൽ നിന്ന് 4 ലക്ഷത്തോളം രൂപയുടെ ഓട്ടുവിളക്കുകളും, ശീവേലി കുടങ്ങളും അടക്കം കവർന്ന കേസിലാണ് ഉണ്ണി ഇപ്പോൾ പിടിയിലായത്. കഴിഞ്ഞ മാസം പതിനേഴാം തീയതി അർദ്ധരാത്രിയോടെ കാറിൽ എത്തിയ പ്രതി ക്ഷേത്രമതിൽ ചാടി കടന്ന് സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും ശ്രീകോവിന് മുമ്പിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ വിളക്കും അടക്കം മോഷ്ടിച്ചു.

അന്ധരായ ലോട്ടറി വിൽപ്പനക്കാരോട് കണ്ണിൽ ചോരയില്ലാതെ, കാഴ്ച പരിമിതനെ കബളിപ്പിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തു

Latest Videos

മുങ്ങിയ ഉണ്ണിയെ കണ്ടെത്താൻ പൊലീസ് ഏറെ പ്രയാസപ്പെട്ടു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരായ അഖിലേഷ്, മനോജ് കുമാർ എന്നിവർക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്നടക്കം തൊണ്ടിമുതൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാൾ  സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എസ് സി-എസ് ടി മേല്‍ത്തട്ട് സംവരണം: കേന്ദ്ര തീരുമാനത്തിൽ പ്രതികരിച്ച് കോൺഗ്രസ്, വൈകിയെന്ന ആക്ഷേപം

 

 

click me!