ആടിന് കഴിക്കാൻ മരത്തിൽ കയറി ചില്ലകൾ വെട്ടവെ വൈദ്യുതി ലൈനിൽ അറിയാതെ തൊട്ടു, വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു

By Web Desk  |  First Published Jan 2, 2025, 11:54 AM IST

രാവിലെ ഈ വഴി ജോലിക്ക് പോയ ആളുകളാണ് മരത്തിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടത്


ഇടുക്കി: ഇടുക്കി ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയ തോട്ടം തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ടമൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഗണേശൻ തീറ്റ ശേഖരിക്കാൻ പോയത്. തേയിലത്തോട്ടത്തിലെ മരത്തിൽ നിന്നും ചില്ലകൾ വെട്ടുമ്പോൾ ഇതിലൊന്ന് വൈദ്യുതി ലൈനിലേക്ക് വീണു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്നാണ് നിഗമനം. രാവിലെ ഈ വഴി ജോലിക്ക് പോയ ആളുകളാണ് മരത്തിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടത്. മറയൂർ പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മൊബൈൽ പോലും ഉപയോഗിച്ചില്ല, പക്ഷേ ശമ്പളം വന്നതോടെ എടിഎമ്മിൽ കേറിയത് നിർണായകമായി; വിഷ്ണുവിനെ കണ്ടെത്തിയത് ഇങ്ങനെ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!