ഫയർഫോഴ്സെത്തിയാണ് തൊഴിലാളിയെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചത്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൌസിൽ മരം മുറിക്കാനെത്തിയ തൊഴിലാളിയുടെ കൈവിരലുകള്‍ മരങ്ങള്‍ക്കിടയില്‍ കുരുങ്ങി. വേദന കൊണ്ട് പുളഞ്ഞ ആര്യനാട് സ്വദേശി രാധാകൃഷ്ണനെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി രക്ഷിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
വീട്ടിലേക്ക് ചാഞ്ഞുനിന്ന രണ്ട് മരങ്ങൾ മുറിക്കാനെത്തിയ തൊഴിലാളിയുടെ മൂന്ന് വിരലുകളാണ് മരങ്ങൾക്കിടയിൽ കുടുങ്ങിയത്. 70 അടിയോളം ഉയരത്തിലാണ് തൊഴിലാളി കുടുങ്ങിയത്. ഉടനെ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി. ക്ഷീണിതനായ രാധാകൃഷ്ണനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ ഷാജിഖാന്‍, ജീവന്‍, അനു തുടങ്ങിയ ഉദ്യോഗസ്ഥരെ വി ഡി സതീശന്‍ അനുമോദിച്ചു.
undefined
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം