കിണര്‍ വൃത്തിയാക്കാനിറങ്ങി, ദേഹാസ്വാസ്ഥ്യത്താല്‍ കുടുങ്ങി, കരയ്ക്ക് കയറാനായില്ല; രക്ഷകരായെത്തി ഫയർ ഫോഴ്സ്

വിഴിഞ്ഞത്ത് നിന്നും ഏഴംഗങ്ങളുള്ള  ഫയർ ഫോഴ്സ് സംഘം എത്തി ഉടൻ തന്നെ ഇയാളെ കരയിലെത്തിച്ചു.


തിരുവനന്തപുരം: കിണർ വൃത്തിയാക്കാനിറങ്ങി കിണറ്റിനുള്ളിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെ പുന്നമൂട് ഹരി എന്നയാളുടെ കിണർ വൃത്തിയാക്കാനെത്തിയ സമീപവാസിയായ സെൽസൺ (48 ) ആണ് കിണറ്റിൽ കുടുങ്ങിയത്. കിണറ്റിൽ വച്ച് ആരോഗ്യ പ്രശ്നങ്ങൾ കണ്ടതോടെ ഇയാൾക്ക് കരയിലേക്ക് കയറാനായില്ല. പിന്നാലെ വീട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. വിഴിഞ്ഞത്ത് നിന്നും ഏഴംഗങ്ങളുള്ള  ഫയർ ഫോഴ്സ് സംഘം എത്തി ഉടൻ തന്നെ ഇയാളെ കരയിലെത്തിച്ചു. കിണറ്റിൽ ശുദ്ധവായു ഉണ്ടായിരുന്നെന്നും സെൽസന് ശാരീരിക ബുദ്ധിമുട്ടുകാരണം കയറാനാകാത്തതായിരുന്നെന്നും ഫയർ ഫോഴ്സ് അറിയിച്ചു. നെറ്റും റോപ്പും ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങിയാണ് ഇയാളെ കരയിലെത്തിച്ചത്. കരയിലെത്തിയ ശേഷം ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി.

കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു, മുൻഭാഗം പൂർണമായും കത്തിയമർന്നു; ആളപായമില്ല

Latest Videos

സാമൂഹ്യമാധ്യമങ്ങൾ വഴി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി വിൽപ്പന; 2 യുവാക്കൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

click me!