കുന്നംകുളം താലൂക്ക് ആശുപത്രിയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു; പ്രതികൾ ഓടി രക്ഷപ്പെട്ടു

By Web Team  |  First Published Sep 18, 2023, 11:48 PM IST

ചിറക്കൽ സ്വദേശി ഉണ്ണിയപ്പൻ എന്ന ബിജുവിനാണ് കുത്തേറ്റത്. കുത്തിയശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു.സംഭവത്തിൽ പൊലീസ്അന്വേഷണം ആരംഭിച്ചു. 


കുന്നംകുളം: താലൂക്ക് ആശുപത്രി സംഘർഷം സംഘർഷത്തിനിടയിൽ ഒരാൾക്ക് കുത്തേറ്റു. ചിറക്കൽ സ്വദേശി ഉണ്ണിയപ്പൻ എന്ന ബിജുവിനാണ് കുത്തേറ്റത്. കുത്തിയശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന് വൈകിട്ടോടെ ചിറക്കലിൽ മറ്റൊരു സംഘർഷം നടന്നിരുന്നു. 

ഈ സംഘർഷത്തിൽ പെട്ട ഒരാളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ മറ്റൊരു രോഗിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ സന്ദർശിക്കാനെത്തിയപ്പോൾ ആളുമാറിയാണ് ബിജുവിനെ കുത്തിയതെന്നാണ് പറയുന്നത്. സംഘർഷത്തിനുശേഷം ബിജുവിനെ കുത്തിയ പ്രതികൾ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ ബിജുവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Latest Videos

സിപിഎം നേതാക്കളുടെ ഭാര്യമാരെ മോശപ്പെടുത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചരണം; പൊലീസ് കേസെടുത്തു

https://www.youtube.com/watch?v=Ko18SgceYX8

click me!