വാക്കത്തികൊണ്ട് സഹോദരനെ വെട്ടി ജ്യേഷ്ഠന്‍; സ്ഥിരമായി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതിനാലെന്ന് മൊഴി

Published : Apr 29, 2025, 03:00 PM IST
വാക്കത്തികൊണ്ട് സഹോദരനെ വെട്ടി ജ്യേഷ്ഠന്‍; സ്ഥിരമായി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതിനാലെന്ന് മൊഴി

Synopsis

അബ്ദുൽ റഹ്‌മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദലിയെ റിമാന്റ് ചെയ്തു.   

കോഴിക്കോട്: സഹോദരനെ വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ജ്യേഷ്ഠനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദലിയാണ് സഹോദരനായ അബ്ദുൽ റഹ്‌മാനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇയാളെ പിന്നീട് പന്നിയങ്കര പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന അബ്ദുൽ റഹ്‌മാന്‍ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഇതാണ് പ്രകോപനത്തിന് കാരണമായതെന്നും മുഹമ്മദലി പൊലീസിന് മൊഴി നല്‍കി. വാക്കത്തി ഉപയോഗിച്ച് തലക്ക് കുത്തിയാണ് പരിക്കേല്‍പ്പിച്ചത്. അബ്ദുൽ റഹ്‌മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദലിയെ റിമാന്റ് ചെയ്തു. 

Asianet News Live
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആടിന് തീറ്റക്കായി ഇല വെട്ടാൻ പോയി തിരികെ വന്നില്ല, തിരുവനന്തപുരത്ത് ഐഎൻടിയുസി ലോഡിങ് തൊഴിലാളി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസ്
തിരുട്ട് ഗ്രാമത്തിൽ ഒളിവ് ജീവിതം! ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെ 13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി