പെൺകുട്ടിയെ സ്കൂളിലും ട്യൂഷനും ഓട്ടോയിൽ കൊണ്ടുപോകുന്നതിനിടെ ഫോൺ വാങ്ങിനൽകി, പിന്നാലെ പീഡനം; യുവാവ് പിടിയിൽ

By Web Desk  |  First Published Jan 7, 2025, 6:39 AM IST

സംഭവം മറ്റാരും അറിയാതിരിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.


തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വെമ്പായം സ്വദേശി അരുണിനെയാണ് വട്ടപ്പാറ സർക്കിൾ ഇൻസ്‍പെക്ടർ എസ് ശ്രീജിത്തിന്റെ നേതൃത്വത്തില് പിടികൂടിയത്. പ്രതിയുടെ ഓട്ടോയിലാണ് വിദ്യാർത്ഥിനി സ്കൂളിലും ട്യൂഷനും പോയിരുന്നത്. 

സ്കൂളിലേക്കും ട്യൂഷ്യനും ഓട്ടോയിൽ കൊണ്ടു പോകുന്നതിനിടെ അരുൺ പെണ്‍കുട്ടിക്ക് മൊബൈൽ ഫോണ് വാങ്ങി നല്കി. പിന്നീട് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കുകയായിരുന്നു. പ്രതിയുടെ ഭീഷണി മൂലം പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. അടുത്തിടെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നി ബന്ധുക്കൾ വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വിവരം പുറത്തു വന്നത്. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!