അരൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ കരുത്തുത്തറ വീട്ടിൽ ഗോപി (60)യെയാണ് അനിൽ കത്തി കൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തിയത്.
അരൂർ: ആലപ്പുഴയിൽ ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അരൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ കായിപ്പുറത്ത് വീട്ടിൽ അനിലിനെയാണ് ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി-മൂന്ന് ജഡ്ജി അജികുമാർ ആണ് വിധി പറഞ്ഞത്.
2014 ജനുവരി 28നാണ് കേസിനാസ്പദമായ സംഭവം. അരൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ കരുത്തുത്തറ വീട്ടിൽ ഗോപി (60)യെയാണ് അനിൽ കത്തി കൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തിയത്. അരൂർ പൊലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന എസ് എസ് ബൈജു രജിസ്റ്റർ ചെയ്ത കേസിൽ കുത്തിയതോട് സിഐ ആയിരുന്ന എസ് അശോക് കുമാറാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഷാരി എൻ ബി ഹാജരായി.
Read More : 'വധശ്രമം, കഞ്ചാവ് വിൽപ്പന, മോഷണം'; പൊലീസിന് തീരാ തലവേദന, കുപ്രസിദ്ധ ഗുണ്ടകളെ കാപ്പചുമത്തി നാടുകടത്തി