ജോലിക്ക് പോയി, തിരികെ എത്തിയില്ല; ഗൃഹനാഥൻ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

By Web Team  |  First Published May 6, 2023, 5:49 PM IST

നിർമ്മാണ മേഖലയിലെ ജോലികൾക്ക് പോകുന്ന പ്രദീപ് എല്ലാ ദിവസങ്ങളിലും വീട്ടിൽ എത്തുന്ന പതിവ് ഇല്ല.


ഹരിപ്പാട് : ഗൃഹനാഥനെ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ വടക്ക് പ്രവീണ ഭവനത്തിൽ പ്രദീപ് (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30 ഓടെ സമീപവാസികളാണ് മൃതദേഹം കണ്ടത്. നിർമ്മാണ മേഖലയിലെ ജോലികൾക്ക് പോകുന്ന പ്രദീപ് എല്ലാ ദിവസങ്ങളിലും വീട്ടിൽ എത്തുന്ന പതിവ് ഇല്ല. വ്യാഴാഴ്ചയും വീട്ടിൽ എത്തിയിരുന്നില്ല. കക്ക വാരാൻ പോകുന്ന ശീലവും ഉണ്ടായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ബിന്ദുവാണ് ഭാര്യ. മക്കൾ: പ്രവീണ, ആദിത്യൻ. മരുമകൻ: രതീഷ്.

അതേസമയം സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ ആണ് മൃതദേഹം കണ്ടത്. ഇന്ന് വൈകിട്ട് ആണ് സംഭവം.  പ്രദീപിന്  സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നു സഹപ്രവർത്തകർ പറഞ്ഞു. 3 മണിക്ക് ഏരിയ കമ്മിറ്റി യോഗം വിളിച്ചിരുന്നു.  കമ്മിറ്റിക്ക് എത്താതിരുന്നതിനെ തുടർന്ന് പാർട്ടി നേതാക്കൾ അന്വേഷിച്ചു എത്തിയപ്പോഴാണ് ബ്രാഞ്ച് ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.  പൊലീസ് സ്ഥലത്ത് എത്തി തുടർനടപടികള്‍ സ്വീകരിച്ചു.

Latest Videos

Read More :  വോള്‍വോ ബസിൽ കടത്തിയത് 22 ലക്ഷം, 20 ലക്ഷത്തിന് രേഖകളില്ല; പാറശ്ശാലയിൽ തമിഴ് യുവാവ് പിടിയിൽ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)
 

tags
click me!