ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; ജീവനൊടുക്കിയത് കള്ളനാക്കി ചിത്രീകരിച്ചതോടെ, സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

By Web Team  |  First Published Dec 27, 2024, 2:11 AM IST

സിന്ധുവിന്‍റെ അഞ്ച് ഗ്രാം തൂക്കം വരുന്ന വള മോഷണം പോവുകയും ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന്  ആരോപിച്ചുകൊണ്ട് ഇവർ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു


ഹരിപ്പാട് : ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമീപവാസിയായ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.  തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയിൽ സിന്ധുവിനെയാണ്  (49) ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി  തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 11ന്  ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര  കറുകത്തറപ്പാട്ട് ബാബുവിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. 

സിന്ധുവിന്‍റെ അഞ്ച് ഗ്രാം തൂക്കം വരുന്ന വള മോഷണം പോവുകയും ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന്  ആരോപിച്ചുകൊണ്ട് ഇവർ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കൂടാതെ ബാബുവിനെ കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ മനോവിഷമത്തിലാണ് ബാബു ആത്മഹത്യ ചെയ്തതെന്ന്  കുടുംബം നൽകിയ പരാതിയിൽ പറയുന്നു. 

Latest Videos

undefined

അന്വേഷണം തൃപ്തികരമല്ല എന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ളവയും സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി കുടുബം പരാതി നൽകുകയും ചെയ്തു.  ഇതിനുശേഷമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നരസിംഹ റാവുവിന്‍റെ അപ്രതീക്ഷിതമായ ഒരു ഫോൺ കോൾ; മൻമോഹൻ സിങിന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!