തീറ്റ കൊടുക്കുന്നതിനിടെ പോത്ത് കുത്തി; എറണാകുളത്ത് ഗൃഹനാഥൻ മരിച്ചു

Published : Apr 04, 2025, 04:42 PM IST
  തീറ്റ കൊടുക്കുന്നതിനിടെ പോത്ത് കുത്തി; എറണാകുളത്ത് ഗൃഹനാഥൻ മരിച്ചു

Synopsis

പരിക്കേറ്റ ബാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കൊച്ചി: എറണാകുളം ആലങ്ങാട്ട് പോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി കശുവിൻ കൂട്ടത്തിൽ വീട്ടിൽ കെ എ ബാലകൃഷ്ണൻ (73) ആണ് മരിച്ചത്. തീറ്റ കൊടുക്കുന്നതിനിടെ പോത്ത് ബാലകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ബാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

എംഎം മണിയുടെ ആരോഗ്യനിലയിൽ പുരോഗതി; രണ്ടു ദിവസം കൂടി ഐസിയുവിൽ തുടരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർപ്പക്കാവിലെ വി​ഗ്രഹങ്ങളും വിളക്കുകളും നശിപ്പിച്ചു, ലക്ഷ്യം മതവികാരം വ്രണപ്പെടുത്തൽ, 49കാരൻ പൊലീസ് പിടിയിൽ
ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി