തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

By Web Team  |  First Published Mar 18, 2024, 7:36 PM IST

ശരീരമാസകലം കുത്തേറ്റ രാജുവിനെ പ്രദേശവാസികളും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


കൽപ്പറ്റ: പനമരത്തിനടുത്ത നടവയലിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നടവയൽ പതിരിയമ്പം മേലെ കോളനിയിലെ ബൊമ്മൻ – ദേവി ദമ്പതികളുടെ മകൻ രാജു ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് വീടിന് സമീപത്ത് വെച്ചാണ് രാജുവിനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. 

ശരീരമാസകലം കുത്തേറ്റ രാജുവിനെ പ്രദേശവാസികളും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!