പറമ്പ് വൃത്തിയാക്കുന്നതിനിടെ കടന്നലുകൾ പൊതിഞ്ഞു; ശരീരമാസകലം കുത്തേറ്റ് കുന്നംകുളത്ത് ഗൃഹനാഥൻ മരിച്ചു

By Web Desk  |  First Published Jan 2, 2025, 12:35 PM IST

പ്രദേശവാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിലാണ് കടന്നൽ പൊതിഞ്ഞ ഷാജുവിനെ കടന്നൽ ആക്രമണത്തിൽ നിന്നും മോചിതനാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്


തൃശൂർ: കുന്നംകുളം കേച്ചേരി വേലൂരിൽ കടന്നൽ കുത്തേറ്റ്  ഗൃഹനാഥൻ മരിച്ചു. വല്ലൂരാൻ പൗലോസ് മകൻ ഷാജുവാണ് മരിച്ചത്. ഇന്നലെ പറമ്പ് നനയ്ക്കാനായി പോയപ്പോഴാണ് കടന്നലാക്രമണത്തിന് ഇരയായത്. പ്രദേശവാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിലാണ് കടന്നൽ പൊതിഞ്ഞ ഷാജുവിനെ കടന്നൽ ആക്രമണത്തിൽ നിന്നും മോചിതനാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്.  ഗുരുതര പരിക്കേറ്റ ഷാജു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

സഹോദരൻ ഫോണെടുക്കുന്നില്ലെന്ന് പൊലീസിൽ വിവരം, അന്വേഷിച്ചപ്പോൾ ഗസ്റ്റ് ഹൗസിന് മുന്നിൽ കാർ; മുറിയിൽ മരിച്ച നിലയിൽ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!