കാസർകോട്ടെ വിവാഹ വീട്ടിൽ ദാരുണ മരണം; വിവാഹ പന്തൽ അഴിക്കുന്നതിനിടെ യുവാവ് ഷോക്കടിച്ച് മരിച്ചു

By Web Team  |  First Published Dec 26, 2024, 4:21 PM IST

വിവാഹ പന്തൽ അഴിക്കുന്നതിനിടെ ഷോക്കടിച്ച് കാസർകോട്ടെ വിവാഹ വീട്ടിൽ കർണാടക സ്വദേശിയായ യുവാവ് മരിച്ചു


കാസർകോട്: തളങ്കര തെരുവത്ത് വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കർണാടക സ്വദേശിയായ പന്തൽ ജോലിക്കാരൻ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്. പന്തലിൻ്റെ  ഇരുമ്പ് തൂൺ അഴിച്ചു മാറ്റുന്നതിനിടെ സമീപത്തെ വൈദ്യതി കമ്പിയിൽ അബദ്ധത്തിൽ തട്ടുകയായിരുന്നു. ഇതോടെ വൈദ്യുതാഘാതമേറ്റ യുവാവിനെ നാട്ടുകാർ വേഗത്തിൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Latest Videos

click me!