മുറിയിൽ ഉറങ്ങിക്കിടന്ന യുവാവിനെ ചുറ്റിയ കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമം, പിന്നാലെ വീട്ടിലെത്തി പ്രതി ജീവനൊടുക്കി 

By Web Team  |  First Published Dec 25, 2024, 10:49 AM IST

ഗുരുതര പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


തിരുവനന്തപുരം : മുറിയിൽ ഉറങ്ങിക്കിടന്ന യുവാവിനെ തലയ്ക്ക് ചുറ്റിയ കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പ്രതി ജീവനൊടുക്കി. കാട്ടാക്കട അരുവിക്കുഴിയിലാണ് ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അരുവിക്കുഴി നെടുമൺ തറട്ട വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രവീണിനെയാണ് അയൽവാസിയും ബന്ധവുമായ അരുവിക്കുഴി നെടുമൺതറട്ട അനിൽകുമാർ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രവീണിനെ ആക്രമിച്ച അനിൽകുമാറിനെ ഇന്ന് രാവിലെ സ്വന്തം വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.   

രണ്ടാഴ്ച സമയം തരും, ഈ രണ്ട് കാര്യങ്ങൾ ശരിയാക്കണം; പഞ്ചായത്ത് ഓഫീസിലേക്ക് ഊമക്കത്ത്; ഇല്ലെങ്കിൽ ബോംബ് വെയ്ക്കും

Latest Videos

undefined

 

 

tags
click me!