കുട്ടി മദ്രസ വിട്ടുപോകുന്ന വഴി ഉ​ടു​മു​ണ്ട​ഴി​ച്ച് തലയിലിട്ടു, പൊന്തക്കാട്ടിലേക്ക് വലിച്ചു; 70കാരൻ അറസ്റ്റിൽ

By Web Team  |  First Published Dec 10, 2023, 11:50 AM IST

കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ അ​ന്നു​ത​ന്നെ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ശാ​സ്ത്രീ​യ​മാ​യ തെ​ളി​വെ​ടു​പ്പു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പൊ​ന്നാ​നി പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.


മലപ്പുറം: മദ്രസ വി​ട്ടുപോകുന്ന കു​ട്ടി​യു​ടെ ത​ല​യി​ൽ ഉ​ടു​മു​ണ്ട​ഴി​ച്ച് ഇ​ടു​ക​യും പൊ​ന്ത​ക്കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെയ്ത കേസിൽ 70 കാരൻ അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിയെ പിടികൂടിയത്. ഒ​രു മാ​സം മു​മ്പ് മദ്രസ വി​ട്ട് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന കു​ട്ടി​യു​ടെ ത​ല​യി​ൽ പ്ര​തി ഉ​ടു​മു​ണ്ട​ഴി​ച്ച് ഇ​ടു​ക​യും കു​ട്ടി​യെ പൊ​ന്ത​ക്കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തുവെന്നാണ് കേ​സ്.

കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ അ​ന്നു​ത​ന്നെ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ശാ​സ്ത്രീ​യ​മാ​യ തെ​ളി​വെ​ടു​പ്പു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പൊ​ന്നാ​നി പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മലപ്പുറത്ത് പതിനാറു വ​യസുകാ​രി​യെ പീ​ഡി​പ്പി​ച്ച് ഗർഭിണിയാക്കിയ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ പ്ര​തി​ക്ക് 46 വ​ര്‍ഷം ക​ഠി​ന​ത​ട​വും 2.05 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു.

Latest Videos

പെ​രി​ന്ത​ല്‍മ​ണ്ണ- മ​ല​പ്പു​റം റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ ച​ട്ടി​പ്പ​റ​മ്പ് കൊ​ട്ട​പ്പു​റം താ​മ​ര​ശേ​രി വീ​ട്ടി​ൽ ഷ​മീ​മി​നെ​യാ​ണ് (31) പെ​രി​ന്ത​ൽ​മ​ണ്ണ പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍ഷ​വും എ​ട്ട് മാ​സ​വും അ​ധി​ക ത​ട​വ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക ഇ​ര​ക്ക് ന​ൽ​ക​ണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, വ​ഞ്ച​ന കേ​സു​ക​ളി​ലു​ള്‍പ്പെ​ട്ട​യാ​ളാ​ണ് പ്ര​തിയെന്ന് പൊലീസ് പറഞ്ഞു.

പീ​ഡ​ന​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ 2022 ജ​നു​വ​രി​യി​ല്‍ ഒ​ളി​വി​ല്‍ പോ​യ​തി​നെ തു​ട​ര്‍ന്ന് പ്ര​തി​യെ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 2023 ജ​നു​വ​രി​യി​ല്‍ പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ശേ​ഷം ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​ത​ന്നെ വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്ന അ​പേ​ക്ഷ പ്ര​കാ​രം വി​ചാ​ര​ണ ന​ട​ത്തി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സ​പ്ന. പി. ​പ​ര​മേ​ശ്വ​ര​ത് ഹാ​ജ​രാ​യി. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ക്കും.

ലൈവ് ആയത് അറിയാതെ 'നടുവിരൽ' ഉയർത്തിക്കാട്ടി വാർത്ത അവതാരക; 'ഇതാണോ ബിബിസിയുടെ പ്രൊഫഷണലിസം', കടുത്ത വിമർശനം

ഒരു ലക്ഷം ദിർഹം സമ്മാനം! കാശിന്‍റെയല്ല, 13 വർഷത്തെ കഷ്ടപ്പാടാണ്; മലയാളി ക്ലീനിംഗ് അസിസ്റ്റന്‍റിന് യുഎഇയിൽ ആദരം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!