ഉടമ കടയടച്ച് അന്നത്തെ കളക്ഷനടക്കമുള്ള ഒരു ലക്ഷം രൂപ സ്കൂട്ടറിന്‍റെ സീറ്റിന് ഇടയിലുള്ള ബോക്സിൽ വച്ചു. തുടർന്ന് ഷട്ടർ ഇട്ടശേഷം തിരികെയെത്തി സ്കൂട്ടറിൽ വീട്ടിലേക്ക് പോയി.
കൊച്ചി: കൊച്ചിയിൽ വ്യാപാരിയുടെ സ്കൂട്ടറിൽ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി. സ്കൂട്ടറിന്‍റെ സീറ്റിനിടയിലുള്ള ബോക്സിൽ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മോഷ്ടിച്ച അസം മോറിഗാവ് തടികടപഥർ സ്വദേശി മൊബിൻ ആലം (23) ആണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂർ പാത്തിപാലത്ത് ന്യൂ ഭാരത് കടയുടെ ഉടമയ്ക്കാണ് പണം നഷ്ടമായത്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. ഉടമ കടയടച്ച് അന്നത്തെ കളക്ഷനടക്കമുള്ള ഒരു ലക്ഷം രൂപ സ്കൂട്ടറിന്‍റെ സീറ്റിന് ഇടയിലുള്ള ബോക്സിൽ വച്ചു. തുടർന്ന് ഷട്ടർ ഇട്ടശേഷം തിരികെയെത്തി സ്കൂട്ടറിൽ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ശേഷം നോക്കിയപ്പോഴാന്ന് പണം മോഷണം പോയ കാര്യം അറിയുന്നത്. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു.
മോഷ്ടിച്ച പണവും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഈ പണവുമായി നാട്ടിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് പ്രതിയെ പൊലീസ് വലയിലാക്കുന്നത്. മോഷ്ടാവ് സഞ്ചരിച്ച സ്ക്കൂട്ടറും കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, കെ.ജി.ദിനേഷ് കുമാർ, എ.എസ്.ഐ ജോഷി തോമസ്, സീനിയർ സി.പി.ഒ അബ്ദുൾ മനാഫ്, സി.പി.ഒ കെ.എ.അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read More : സുഹൃത്തിനോടൊപ്പം പൊഴിയൂർ ബീച്ചിലിരുന്ന 20 വയസുകാരിയെ പീഡിപ്പിച്ചു, ദൃശ്യം പകർത്തി ഭീഷണി; യുവാക്കൾ പിടിയിൽ