ബെംഗളൂരുവിൽ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു; അപകടം ജോലിയിൽ പ്രവേശിച്ച് അധികനാൾ കഴിയുംമുമ്പ്

തെറിച്ചുവീണ സയ്യാന്റെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

Malappuram native dies in road accident in Bengaluru; accident happened shortly after he started work

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കാവഞ്ചേരി സ്വദേശി അബൂബക്കര്‍ സയ്യാൻ ആണ് മരിച്ചത്.  ബെംഗളൂരു വര്‍ത്തൂര്‍ പൊലീസ് സ്റ്റേഷനു സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സയ്യാന്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു. തെറിച്ചുവീണ സയ്യാന്റെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ഈയിടെയാണ് സയ്യാൻ ജോലിക്ക് കയറിയത്. 

കുവൈത്തിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളി, വീഡിയോ വൈറൽ, നടപടിയെടുക്കുമെന്ന് മുനിസിപ്പാലിറ്റി

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!