'റോഡിൽ നിറയെ ക്യാമറ വയ്ക്കുന്ന സർക്കാർ ഇത് കണ്ടില്ലേ, ഇനി ഇങ്ങനെ സംഭവിക്കരുത്'; കുഴിയിൽ വീണ് അപകടം, പരാതി

By Web Team  |  First Published Jul 14, 2023, 12:44 PM IST

റോഡിലെ സുരക്ഷക്ക് വേണ്ടി ക്യാമറകൾ വയ്ക്കുന്നുവെന്ന് പറയുന്ന സർക്കാർ എന്തുകൊണ്ടാണ് ദേശീയ പാതയിൽ കുഴിയുണ്ടായിട്ടും മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാത്തതെന്നും അഷ്റഫ് ചോദിച്ചു


കോഴിക്കോട്: ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്ക്. മലപ്പുറം വെളിയങ്കോടായിരുന്നു അപകടമുണ്ടായത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനും ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. അഷ്റഫും കുടുംബാംഗങ്ങളും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് അഷ്റഫ് ആരോപിക്കുന്നത്.

ഒന്നല്ല, രണ്ട് ചക്രവാതചുഴി, ഒപ്പം ന്യൂനമർദ്ദപാത്തിയും; കേരളത്തിലെ മഴ സാഹചര്യം മാറുന്നു, 2 ദിനം വ്യാപകമഴ

Latest Videos

undefined

സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡൊന്നുമുണ്ടായിരുന്നില്ലെന്നും ഇത് കാരണം നേരെ വന്ന് കുഴിലേക്ക് വീണെന്നും അഷ്റഫ് വ്യക്തമാക്കി. ഇനിയാർക്കും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും അഷ്റഫ് ആവശ്യപ്പെടുന്നു. റോഡിലെ സുരക്ഷക്ക് വേണ്ടി ക്യാമറകൾ വയ്ക്കുന്നുവെന്ന് പറയുന്ന സർക്കാർ എന്തുകൊണ്ടാണ് ദേശീയ പാതയിൽ കുഴിയുണ്ടായിട്ടും മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

സ്കൂള്‍ വാനിൽ വീട്ടിലെത്തി, റോഡ് മുറിച്ച് കടക്കുന്നതിനിടെ അതേ വാഹനം ഇടിച്ചു; 2-ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

അതേസമയം തൃശ്ശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സ്‌കൂള്‍ വാന്‍ ഇടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു എന്നതാണ്. എരുമപ്പെട്ടി വേലൂരിലാണ് സംഭവം. തലക്കോട്ടുകര ഒ ഐ ഇ ടി സ്‌ക്കുളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ദിയയാണ് മരിച്ചത്. വേലൂര്‍ പണിക്കവീട്ടില്‍ രാജന്‍ - വിദ്യ ദമ്പതികളുടെ മകളാണ്. ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 യോടെയാണ് അപകടമുണ്ടായത്. സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയ ദിയ വാനിനു മുമ്പിലൂടെ എതിര്‍ഭാഗത്തുള്ള  വീട് ലക്ഷ്യമാക്കി റോഡ് മുറിച്ചു കടക്കുമ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. കുട്ടിയുടെ സഹോദരി വീടിനു മുന്നില്‍ അനിയത്തിയെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ദിയ റോഡ് മുറിച്ച് കടന്നത് ശ്രദ്ധിക്കാതെ വാന്‍ ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് കുട്ടി താഴെ വിണു. അപകടം കണ്ട് സഹോദരി നിലവിളിച്ച് ആളെ കൂട്ടി. ഓടിയെത്തിയ നാട്ടുകാർ ദിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശില്പ, നിത്യ എന്നിവര്‍ സഹോദരിമാരാണ്. കുട്ടിയുടെ മൃതദേഹം തുടർനടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

click me!