ലൈസൻസ് ഉൾപ്പെടെ ഹാജരാക്കിയ ശേഷം മാത്രമേ ഇനി തുറക്കാൻ പാടുള്ളുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകി.
മലപ്പുറം : നിലമ്പൂരിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ നിർദ്ദേശം. ആരോഗ്യ കേന്ദ്രങ്ങളിൽ അണുബാധ മുക്തമാണോ എന്ന പരിശോധനയുടെ ഭാഗമായി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ നേത്യത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുകയായിരുന്ന നിലമ്പൂരിലെ ക്ലിനിക്ക്, ചക്കുന്നിലെ ആയുർവേദ കേന്ദ്രത്തിലെ മസാജ് സെന്റർ എന്നിവ അടച്ച് പൂട്ടാൻ നിർദേശം നൽകിയത്.
ലൈസൻസ് ഉൾപ്പെടെ ഹാജരാക്കിയ ശേഷം മാത്രമേ ഇനി തുറക്കാൻ പാടുള്ളുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു.ആർ.എം.ഒ. ഡോ.കെ.കെ. പ്രവീണ. നിലമ്പൂർ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ജിജോ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജലി എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.