വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ, സര്‍വീസില്‍ നിയന്ത്രണം, ബാധിക്കുക ഈ ട്രെയിനുകളെ...

By Web TeamFirst Published Oct 1, 2024, 7:39 AM IST
Highlights

വിവിധ റൂട്ടുകളിലായി ഏഴോളം സർവ്വീസുകളിലാണ് കാര്യമായ മാറ്റമുള്ളതെന്നാണ് റെയിൽവേ വിശദമാക്കിയിട്ടുള്ളത്

തൃശൂര്‍: സേലം റെയില്‍വേ ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗത്തില്‍ താഴെ പറയുന്ന വിധം താത്കാലിക മാറ്റം വരുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. വിവിധ റൂട്ടുകളിലായി ഏഴോളം സർവ്വീസുകളിലാണ് കാര്യമായ മാറ്റമുള്ളതെന്നാണ് റെയിൽവേ വിശദമാക്കിയിട്ടുള്ളത്. 

മാറ്റമുണ്ടാകുന്ന ട്രെയിൻ സർവ്വീസുകൾ ഇവയാണ്....

Latest Videos

ഒക്‌ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുച്ചിറപ്പള്ളിയില്‍ നിന്നും പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്‌സ്പ്രസ് ട്രെയിന്‍ (16843) ഉച്ചയ്ക്ക് 2.45 ന് കരൂരില്‍ നിന്നാണ് പുറപ്പെടുക. തിരുച്ചിറപ്പള്ളിയില്‍ നിന്നും കരൂര്‍ വരെയുള്ള ഈ ട്രെയിനിന്റെ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്.

ഒക്‌ടോബര്‍ മൂന്ന്, അഞ്ച്, ഏഴ് തീയതികളില്‍ എറണാകുളത്തു നിന്നും പുറപ്പെടേണ്ട എറണാകുളം ജംഗ്ഷൻ ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിന്‍ (18190) പോത്തനൂര്‍ ജങ്ഷന്‍, കോയമ്പത്തൂര്‍ ജംഗ്ഷൻ വഴി തിരിച്ചു വിടും. യാത്രക്കാരുടെ സൗകര്യത്തിനായി ഈ ട്രെയിന് കോയമ്പത്തൂര്‍ ജംഗ്ഷനില്‍ അധിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

സേലം ഡിവിഷന് കീഴിലെ മേഖലകളില്‍ ഒകേ്ടാബര്‍ മൂന്ന്, അഞ്ച്, ഏഴ് തീയതികളില്‍ എറണാകുളം ജങ്ഷന്‍ ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന് (18190) 50 മിനുട്ടും ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിന് (13352) 45 മിനുട്ടും നിയന്ത്രണം ഉണ്ടാവുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!