40 രൂപയുടെ 2 ലോട്ടറി വാങ്ങി, യുവാവ് പകരം നൽകിയത് 500 രൂപയുടെ ഡമ്മി നോട്ട്; തട്ടിപ്പിന് ഇരയായി വയോധിക

By Web Team  |  First Published Nov 11, 2024, 6:46 PM IST

തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ നാലാംകല്ല് കോവിൽറോഡിന് മുന്നിൽ കച്ചവടം ചെയ്യുന്ന അറുപതുകാരിയായ കാർത്യായനിയാണ് തട്ടിപ്പിന് ഇരയായത്.


തൃശൂര്‍: ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന വയോധികയെ ഡമ്മി നോട്ട് കൊടുത്ത് ടിക്കറ്റും പണവും കവർന്നു. തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ നാലാംകല്ല് കോവിൽറോഡിന് മുന്നിൽ കച്ചവടം ചെയ്യുന്ന അറുപതുകാരിയായ കാർത്യായനിയാണ് തട്ടിപ്പിന് ഇരയായത്.

ബൈക്കിലെത്തിയ യുവാവാണ് കാർത്യായനിക്ക് 500 രൂപയുടെ ഡമ്മി നോട്ട് നൽകിയത്. ചിൽഡ്രൻസ് നോട്ട് എന്നെഴുതിയ നോട്ടുകൾ ഷൂട്ടിങ്ങിനും കുട്ടികൾക്ക് കളിക്കാനുമായി അച്ചടിക്കുന്നതാണ്. എന്നാൽ ഇത് തിരിച്ചറിയാൻ കാർത്യായനിക്കായില്ല. 40 രൂപയുടെ 2 ലോട്ടറി ടിക്കറ്റ് യുവാവ് എടുത്തു. പണമായി നൽകിയ ഡമ്മി നോട്ട് മാറി ബാക്കി 420 രൂപ യുവാവിന് നൽകി. പിന്നീട് വിൽപ്പനക്കുള്ള ലോട്ടറി എടുക്കാനായി പോയപ്പോളാണ് താൻ കബളിപ്പിക്കപ്പെട്ടതായി കാർത്യായനിക്ക്  മനസിലായത്. അടുത്തിടെയായി ലോട്ടറി കച്ചവടക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ കൂടി വരുന്നുണ്ടെങ്കിലും ഡമ്മി നോട്ട് കൊടുത്ത് തട്ടിപ്പ് നടത്തുന്നത് ഇതാദ്യമാണ്.

Latest Videos

Also Read: വയനാട് ജില്ലയിൽ 13 ന് പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാധകം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!