'പെട്രോളടിച്ചാൽ അളവ് കുറവ്, മെഷീനിൽ കൃത്രിമം' പൊതുജന പരാതികൾ പരിഗണിച്ച് പെട്രോൾ പമ്പുകളിൽ രാത്രികാല പരിശോധന

By Web Desk  |  First Published Jan 7, 2025, 8:20 AM IST

കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന


കൊച്ചി: കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന. ഇന്നലെ രാത്രിയായിരുന്നു സംഘം പരിശോധന നടത്തിയത്. പെട്രോൾ പമ്പുകളിൽ  രാത്രികാലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടോ എന്ന് പരിശോധിക്കനാണ് പ്രധാനമായും പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു. മാനദണ്ഡങ്ങൾ പാലിച്ചാണോ പെട്രോൾ വിൽക്കുന്നതെന്നും, പെട്രോളിന്റെ അളവിലും ഗുണത്തിലും കൃതൃമം ഉണ്ടോയെന്നുമടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

ശബരിമല തീര്‍ത്ഥാടകരടക്കം രാത്രികാലങ്ങളിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നുണ്ട്. ഈ സമയങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള കൃതമം നടക്കുന്നുണ്ടോ എന്നറിയാനാണ് എറണാകുളം ജില്ലയിൽ വ്യപാകമായി രാത്രികാല പരിശോധന നടത്തിയത്. പൊതുജന പരാതികൾ കൂടി പരിഗണിച്ചായിരുന്നു ഇത്. പരിശോധനയിൽ ക്രമക്കേടുകൾ ഒന്നും കണ്ടെത്തിയില്ലെന്നും പരിശോധനകൾ തുടരുമെന്നും മധ്യമേഖല ജോയിന്റ് കൺട്രോളര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

Latest Videos

മധ്യമേഖല ജോയിന്റ് കൺട്രോളർ രാജേഷ് സാമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഘത്തിൽ ഡെപ്യൂട്ടി കൺട്രോളർമാരായ വിനോദ് കുമാർ ഇ , സന്തോഷ് എൻ സി, എം വി അജിത്കുമാർ, സന്തോഷ്‌ എം ടി, ജയൻ പി ജി, ജിനു വിൻസെന്റ് എന്നീ ഉദ്യോഗസ്ഥരും സ്‌ക്വാഡിൽ ഉണ്ടായിരുന്നു.

എയർപോർട്ടിൽ വന്നിറങ്ങിയതും പൊലീസ് പൊക്കി; ഓൺലൈൻ ജോലിക്കായി ലക്ഷങ്ങൾ വാങ്ങി മുങ്ങിയ കേസിൽ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!