കണ്ണൂരിൽ ജനവാസ മേഖലയിൽ പുലി, കേബിൾ കെണിയിൽ കുടുങ്ങിക്കിടക്കുന്നു

By Web Desk  |  First Published Jan 6, 2025, 11:31 AM IST

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമിക്കുകയാണ്.


കണ്ണൂർ : കാക്കയങ്ങാട് പുലി കെണിയിൽ കുടുങ്ങി. വീട്ടുപറമ്പിൽ പന്നിക്ക് വേണ്ടി വെച്ച കേബിൾ കെണിയിലാണ് കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമിക്കുകയാണ്. റബ്ബർ തോട്ടത്തിലാണ് പുലി കെണിയിൽ കുടുങ്ങിയത്. പ്രദേശത്തേക്ക് ആളുകളെ കടത്തിവിടുന്നില്ല. മുഴക്കുന്ന് പഞ്ചായത്ത്‌ പരിധിയിൽ നാളെ വൈകിട്ട് 5 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  പുലിയെ കയറ്റാൻ വലിയ കൂട് വനംവകുപ്പ് എത്തിച്ചിട്ടുണ്ട്. 

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി

Latest Videos

നിരോധനാജ്ഞ

ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പുലിയുടെ സാന്നിധ്യം കണ്ടതിനാൽ ജനുവരി ആറ് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണി വരെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവ് പുറപ്പെടുവിച്ചു. ബിഎൻഎസ്എസ് സെക്ഷൻ 13 പ്രകാരമാണ് ഉത്തരവ്. ഈ ഉത്തരവ് ലംഘിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികൾക്കെതിരെ ഭാരതീയ ന്യായസംഹിത പ്രകാരം ശിക്ഷണ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടർ അറിയിച്ചു

click me!