എൽഡിഎഫ് മെമ്പർ യുഡിഎഫിന് വോട്ട് ചെയ്തു, പനമരം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടം

By Web Desk  |  First Published Jan 6, 2025, 11:21 AM IST

നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫിന് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കിട്ടിയിരുന്നത്.


കൽപ്പറ്റ : വയനാട് പനമരം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡൻറ് പി എം ആസ്യയ്ക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ജനതാദൾ മെമ്പർ ബെന്നി ചെറിയാൻ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. പനമരത്ത് 11 വീതം അംഗങ്ങൾ എൽഡിഎഫിനും യുഡിഎഫിനും വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ഭരണം തീരുമാനിച്ചിരുന്നത്. അതേസമയം അവിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോൾ എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. ബിജെപിയുടെ ഒരു അംഗവും പങ്കെടുത്തില്ല. 

 

Latest Videos

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി

 

tags
click me!