മഴ മൂലം ഭൂരിഭാഗം ലയങ്ങളും നിലം പൊത്തി. അവശേഷിക്കുന്നവ ചോർന്നൊലിച്ച് അപകടാവസ്ഥയിൽ തുടരുന്നു. ചോർച്ച തടയാൻ ഓടിനു മുകളിൽ സ്വന്തം കയ്യിൽ നിന്നും പണം മുടക്കി പടുത വിരിച്ചിരിക്കുകയാണ്. മുറിക്കുള്ളിൽ പാത്രങ്ങൾ നിലത്തു നിരത്തി ഉറക്കം ഒഴിച്ചിരിക്കേണ്ട അവസ്ഥയിലാണിവരുള്ളത്.
കട്ടപ്പന: കാലവർഷം തിമിർത്തു പെയ്യാൻ തുടങ്ങുമ്പോൾ ഇടുക്കിയിലെ തോട്ടം തൊഴിലാളി ലയങ്ങളിൽ കഴിയുന്നവർ കടുത്ത ഭീതിയിലാണ്. പൂട്ടിക്കിടക്കുന്നതും പ്രവർത്തിക്കുന്നതുമായ മിക്ക തോട്ടങ്ങളിലെയും ലയങ്ങളൊക്കെ ചോർന്നൊലിക്കുന്നതും ഇടിഞ്ഞു വീഴാറായവയുമാണ്. ലയങ്ങളുടെ നവീകരണത്തിന് ബജറ്റിൽ കോടികൾ അനുവദിച്ചെങ്കിലും നടപടികളൊന്നുമായില്ല.
ലയത്തിലെ പഴയ മുറികൾ ചോർന്നൊലിക്കുന്നതും ഭിത്തികൾ കുതിരുന്നതുമെല്ലാം കുട്ടികൾ അടക്കമുള്ളവരേം കൊണ്ട് കഴിയുമ്പോൾ ആശങ്ക ഉണ്ടാക്കുന്നുവെന്ന് തോട്ടം തൊഴിലാളിയായ ഗൗരിയമ്മ പറയുന്നു. മഴയെത്തിയതോടെ പാവപ്പെട്ട നൂറുകണക്കിനും തോട്ടം തൊഴിലാളികൾ അനുഭവിക്കുന്ന ആശങ്കയുടെ ആഴം ഗൗരിയമ്മയുടെ ഈ വാക്കുകളിലുണ്ട്. 2000 ത്തിൽ ഉടമ ഉപേക്ഷിച്ചു പോയ പീരുമേട് ടീ കമ്പനിയിലെ ലയങ്ങളാണ് ഏറെ അപകടാവസ്ഥയിലുള്ളത്. മഴ മൂലം ഭൂരിഭാഗം ലയങ്ങളും നിലം പൊത്തി. അവശേഷിക്കുന്നവ ചോർന്നൊലിച്ച് അപകടാവസ്ഥയിൽ തുടരുന്നു. ചോർച്ച തടയാൻ ഓടിനു മുകളിൽ സ്വന്തം കയ്യിൽ നിന്നും പണം മുടക്കി പടുത വിരിച്ചിരിക്കുകയാണ്. മുറിക്കുള്ളിൽ പാത്രങ്ങൾ നിലത്തു നിരത്തി ഉറക്കം ഒഴിച്ചിരിക്കേണ്ട അവസ്ഥയിലാണിവരുള്ളത്.
undefined
പ്രവർത്തിക്കുന്ന പല തോട്ടങ്ങളിലെയും അവസ്ഥ മറിച്ചല്ല. അറ്റകുറ്റപ്പണി നടത്തേണ്ട ലയങ്ങളുടെ പട്ടിക എല്ലാ വർഷവും തൊഴിൽ വകുപ്പ് ശേഖരിക്കുന്നുണ്ട്. എന്നാൽ തുടർ നടപടികളൊന്നുമുണ്ടാകാറില്ല. പെട്ടിമുടി ദുരന്തത്തിൻ്റെയും 2021 ൽ കോഴിക്കാനത്ത് ലയം തകർന്ന് തൊഴിലാളി സ്ത്രീ മരിക്കുകയും ചെയ്തതിനെ തുടർന്ന് ലയങ്ങൾ നവീകരിക്കാൻ ബജറ്റിൽ 20 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ജില്ലാ നിർമ്മിതി കേന്ദ്രം എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പിന്നീട് നടപടികൾ ഇഴയുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം