എറണാകുളം ഹൈക്കോടതി ജങ്ഷന് സമീപം അഭിഭാഷകനും കുടുംബത്തിനും സാമൂഹ്യവിരുദ്ധരുടെ ക്രൂര മർദ്ദനം

By Web Team  |  First Published Nov 8, 2024, 1:16 AM IST

രാത്രി ഒൻപതരയോടെ പുറത്തിറങ്ങിയ റസീനയെ സാമൂഹിക വിരുദ്ധർ വഴിയരികിൽ തടഞ്ഞു നിർത്തുകയും ഉപദ്രവിക്കുകയും ചെയ്തു.


എറണാകുളം: ഹൈക്കോടതി ജങ്ഷന് സമീപം അഭിഭാഷകനും കുടുംബത്തിനും സാമൂഹിക വിരുദ്ധരുടെ ക്രൂര മർദ്ദനം. എറണാകുളം ബാർ അസോസിയേഷൻ അംഗം അഡ്വ നജ്മുദ്ദീനും കുടുംബത്തിനുമാണ് മർദനം ഏൽക്കേണ്ടി വന്നത്. ലഹരി ഉപയോഗിച്ച സംഘമാണ് ആക്രമിച്ചതെന്ന് നജ്മുദ്ദീൻ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് സംഭവം. മജ്മുദ്ദീനും ഭാര്യയും 9തും 13 ഉം വയസ് പ്രായമുള്ള മക്കൾക്കുമാണ് ദുരനുഭവം. അസുഖബാധിതനായ മകനെ ആശുപത്രിയിൽ കാണിക്കുവാനായി നജ്മുദ്ദീന്‍റെ ഭാര്യ റസീന അദ്ദേഹത്തിന്‍റെ ഓഫീസിൽ എത്തി. 

Latest Videos

undefined

രാത്രി ഒൻപതരയോടെ പുറത്തിറങ്ങിയ റസീനയെ സാമൂഹിക വിരുദ്ധർ വഴിയരികിൽ തടഞ്ഞു നിർത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ഇത് കണ്ട് തടയാൻ ശ്രമിച്ച നജ്മുദ്ദീനെ പ്രതികൾ ക്രൂരമായി മർദിച്ചു. അ‍ഞ്ചുപേർ ചേർന്ന സംഘമാണ് ആക്രമിച്ചത്. 

അക്രമികളിൽ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. കൈക്കും മുഖത്തും പരിക്കേറ്റ മജ്മുദ്ദീൻ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സതേടി. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.

തിരുവനന്തപുരം മലയൻകീഴിൽ വീട്ടിൽ വെടിയുണ്ട പതിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!