'ഇനി വാണി തിരിച്ചു വരില്ല'; റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാറിടിച്ചു, 15 മാസം ബോധമില്ലാതെ, ഒടുവിൽ ദാരുണാന്ത്യം

By Web Desk  |  First Published Jan 4, 2025, 11:09 AM IST

കോളേജിലേക്കുള്ള റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാണിയെ കാർ  ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.


ആലപ്പുഴ: ആലപ്പുഴയിൽ കോളജിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു.  തോണ്ടൻകുളങ്ങര സ്വദേശി വാണി സോമശേഖരൻ (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കാറിടിച്ചു ഗുരുതരമായ പരുക്കേറ്റതിനെ തുടർന്ന് 15 മാസമായി അബോധാവസ്ഥയിലായിരുന്നു വാണി.  

2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സിഎസ്ഐ ലോ കോളജിന് മുന്നിലായിരുന്നു ദാരുണമായ അപകടം നടന്നത്. കോളേജിലേക്കുള്ള റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാണിയെ കാർ  ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീഴ്ചയിൽ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് വാണിയെ ആദ്യം തെള്ളകത്തെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില ഗുരുതരമായതോടെ പിന്നീട്  വെല്ലൂരിലെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ 12 മാസത്തോളം ചികിത്സയിലായിരുന്നു. 

Latest Videos

കഴിഞ്ഞ മൂന്ന് മാസമായി വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കിയായിരുന്നു വാണിയെ പരിചരിച്ചിരുന്നത്. ഒടുവിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരൻ: വസുദേവ്.

Read More : 'വാരിക്കൂട്ടണം എല്ലാം, ശ്രദ്ധിക്കണം'; എഴുന്നേറ്റിരുന്ന് പേപ്പറിൽ എഴുതി ഉമ തോമസ്, അതിജീവനത്തിന്‍റെ കുറിപ്പ്

click me!