ബാക്കി 13 സെന്‍റ് വസ്തു കൂടി പോക്കു വരവ് ചെയ്യുന്നതിന് വൈക്കം താലൂക്ക് ഓഫീസിൽ ഈ മാസം എട്ടിന് തലയോലപ്പറമ്പ് സ്വദേശി ഓൺലൈനായി അപേക്ഷ നൽകിയിരുന്നു
കോട്ടയം: കൈക്കൂലി കേസിൽ ലാൻഡ് റവന്യു ഡെപ്യൂട്ടി തഹസീൽദാർ കയ്യേടെ പിടികൂടി വിജിലൻസ്. കോട്ടയം ജില്ലാ വൈക്കം താലൂക്ക് ലാൻഡ് റവന്യൂ ഡെപ്യൂട്ടി തഹസീൽദാറായ സുഭാഷ് കുമാർ ടി കെ ആണ് 25,000 രൂപ കൈക്കൂലി വാങ്ങവേ ഇന്നലെ അറസ്റ്റിലായത്. കോട്ടയം ജില്ലാ വൈക്കം തലയോലപ്പറമ്പ് സ്വദേശി ഭാര്യയുടെ പേരിൽ ധനനിശ്ചയം ചെയ്ത് നൽകിയ 24 സെന്‍റ് വസ്തുവിൽ 11 സെന്‍റ് വസ്തു മാത്രം പോക്കു വരവ് ചെയ്ത് ലഭിച്ചത്.
ബാക്കി 13 സെന്‍റ് വസ്തു കൂടി പോക്കു വരവ് ചെയ്യുന്നതിന് വൈക്കം താലൂക്ക് ഓഫീസിൽ ഈ മാസം എട്ടിന് തലയോലപ്പറമ്പ് സ്വദേശി ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. തുടർന്ന് ഈ ആവശ്യത്തിനായി പാതിക്കാരൻ ലാൻഡ് റവന്യൂ ഡെപ്യൂട്ടി തഹസീൽദാറായ സുഭാഷ് കുമാറിനെ ചെന്ന് കണ്ടപ്പോൾ 60,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 25,000 രൂപ ഇന്നലെ അയച്ച് നൽകണമെന്ന് പറഞ്ഞ് അക്കൗണ്ട് നമ്പർ എഴുതി നൽകുകകയും ചെയ്തു.
undefined
പരാതിക്കാരൻ ഈ വിവരം കോട്ടയം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കിയ ശേഷം ഡെപ്യൂട്ടി തഹസീൽദാർ പറഞ്ഞ പ്രകാരം അക്കൗണ്ടിൽ പണം നൽകുവാൻ പരാതിക്കാരനെ അറിയിച്ചു. പരാതിക്കാരൻ തുകയുമായി ഡെപ്യൂട്ടി തഹസീൽദാരെ സമീപിച്ചപ്പോൾ താലൂക്ക് ഓഫീസിനു സമീപത്തുള്ള എസ് ബി ഐ ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ കൈക്കൂലി തുക നിക്ഷേപിക്കുവാൻ ഡെപ്യൂട്ടി തഹസീൽദാർ നിർദ്ദേശിച്ചു.
അതനുസരിച്ച് പരാതിക്കാരനെയും കൂട്ടി ഡെപ്യൂട്ടി തഹസീൽദാർ എസ് ബി ഐ സി ഡി എം കൗണ്ടറിലെത്തി സുഭാഷ് കുമാർ തന്നെ തന്‍റെ അക്കൗണ്ട് നമ്പറും മറ്റും ടൈപ്പ് ചെയ്ത ശേഷം പരാതിക്കാരന്റെ പക്കലുണ്ടായിരുന്ന പണം ക്യാഷ് ഡെപ്പോസിറ്റ് ചെയ്യാൻ തുടങ്ങുന്ന സമയം വിജിലൻസ് സംഘം പണം കയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.
നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിക്ക് പീഡനം; അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ