ഏറെ നേരമായിട്ടും കാറെടുക്കാൻ കഴിയാതെ വന്നതെടെ ക്രെയിൻ എത്തിച്ചു. ഒടുവിൽ ക്രയിൻ ഉപയോഗിച്ചാണ് കാർ ഉയർത്തിയത്.
തിരുവനന്തപുരം : മഴ പെയ്തതോടെ ചളി നിറഞ്ഞ റോഡിൽ കാർ യാത്രക്കാർ കുടുങ്ങി.തിരുവനന്തപുരം കഴക്കൂട്ടം പൗണ്ട് കടവ് റോഡിലാണ് കാർ കുടുങ്ങിയത്. രണ്ട് മണിക്കൂറോളം ഒരു സ്ത്രീയും കുട്ടികളും ചെളിയിൽ പുത്തഞ്ഞ കാറിൽ കുടുങ്ങി കിടന്നു. ഏറെ നേരമായിട്ടും കാറെടുക്കാൻ കഴിയാതെ വന്നതോടെ ക്രെയിൻ എത്തിച്ചു. ഒടുവിൽ ക്രയിൻ ഉപയോഗിച്ചാണ് കാർ ഉയർത്തിയത്. കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള പൗണ്ട് കടവ് തമ്പുരാൻ മുക്ക് റോഡ് ഒന്നര വർഷമായി റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മഴകൂടി പെയ്തതോടെ ചളിനിറഞ്ഞതോടെയാണ് വാഹനം കുടുങ്ങിയത്. ഈ റോഡിലൂടെ കാൽനട യാത്രക്കാർക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയാണുളളതെന്ന് നാട്ടുകാർ ആരോപിച്ചു.