മമ്പാട്: 'പച്ചക്കൊടിയും തേങ്ങാപ്പൂളും എംഎസ്എഫിന് പൊന്നാണെങ്കിൽ കെഎസ്യുവിന് പുല്ലാണേ' മമ്പാട് എംഇഎസ് കോളജിൽ നടന്ന യൂനിയൻ തിരഞ്ഞെടുപ്പ് വിജയിച്ച ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിലാണ് കെഎസ്‍യു പ്രവർത്തകര്‍ ഈമുദ്രാവാക്യമുയർത്തിയത്.
ഈ വർഷത്തെ കോളജ് തെരഞ്ഞെടുപ്പ് സംഘർഷത്തിലെത്തിയതോടെയാണ് മമ്പാട് കോളജിൽ തെരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടി വന്നത്. പാർലമെൻററി രീതിയിൽ തിരഞ്ഞെടുപ്പ് നടന്ന കോളജിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് സമാപിച്ചപ്പോൾ എംഎസ്എഫ് 37, കെഎസ്‍യു 36, എസ്എഫ്ഐ 19, ഫ്രറ്റേറണിറ്റി മൂന്ന്, സ്വതന്ത്രൻ ഒന്ന് എന്ന നിലയിൽ എത്തിയിരുന്നു.
യൂനിയൻ തെരഞ്ഞെടുപ്പ് നടക്കേണ്ട സമയത്താണ് സംഘർഷമുണ്ടായത്. ഇതോടെ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഫ്രറ്റേർണിറ്റിയുമായി സംഖ്യത്തിലായ കെ.എസ്.യു യൂനിയൻ പിടിക്കുകയായിരുന്നു. 2012 മുതൽ എം.എസ്.എഫും കെ.എസ്.യുവും വിത്യസ്്ത ചേരികളിലായാണ് മത്സരിക്കുന്നത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.