കണ്ണൂർ സ്വദേശി സൽമാൻ ഉദ്ദീൻ (23), പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത്ത് ബേര (21) എന്നിവരാണ് പിടിയിലായത്. വാളയാർ ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ സി ജയചന്ദ്രനും സംഘവും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തു. കെഎസ്ആര്‍ടിസി ബസിൽ കടത്തിക്കൊണ്ട് വന്ന ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശി സൽമാൻ ഉദ്ദീൻ (23), പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത്ത് ബേര (21) എന്നിവരാണ് പിടിയിലായത്. വാളയാർ ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ സി ജയചന്ദ്രനും സംഘവും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുജീബ്റോയി എം ആർ, പ്രിവന്റീവ് ഓഫീസർ ജമാലുദ്ദിൻ എം എച്ച്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് എൻ, രതീഷ് പി വി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. അതേസമയം, കണ്ണൂരിൽ 1.37 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ പിടികൂടിയിരുന്നു. ഷൈഖ്റഹീം എന്നയാളെയാണ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സിയും സംഘവും ചേർന്ന് പിടികൂടിയത്.
undefined
ഇയാൾ കഞ്ചാവ് സൂക്ഷിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ ഷിബു കെ സി, അബ്‍ദുൾ നാസർ ആർ പി, അനിൽകുമാർ പി കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഖാലിദ് ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ ടി കെ, ശരത് പി ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷബ്ന ആർ കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം