പൊട്ടിയ മുൻ ഗ്ലാസുമായി സർവീസ് നടത്തി കെഎസ്ആർടിസി ബസ്, എംവിഡിയുടെ ശ്രദ്ധയിപെട്ടപ്പോൾ കിട്ടി പണി

Published : Mar 31, 2025, 09:13 PM ISTUpdated : Mar 31, 2025, 09:14 PM IST
പൊട്ടിയ മുൻ ഗ്ലാസുമായി സർവീസ് നടത്തി കെഎസ്ആർടിസി ബസ്, എംവിഡിയുടെ ശ്രദ്ധയിപെട്ടപ്പോൾ കിട്ടി പണി

Synopsis

തിരുവല്ല ഡിപ്പോയിലെ ബസിനാണ് 250 രൂപ പിഴയിട്ടത്. പിഴ അടച്ചില്ലെങ്കിലും, പിഴയിട്ടതിന് പിന്നാലെ ഗ്ലാസ് മാറ്റി.

പത്തനംതിട്ട: പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് പിഴയിട്ട് എംവിഡി. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. തിരുവല്ല ഡിപ്പോയിലെ കെഎസ്ആർടിസി ഓർഡിനറി ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയത് ശ്രദ്ധയിൽ പെട്ടതോടെ 250 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി. 

എന്നാൽ കെഎസ്ആര്‍ടിസി ഇതുവരെ പിഴ അടച്ചിട്ടില്ല. കെഎസ്ആർടിസി എംഡിയുടെ പേരിലാണ് നോട്ടീസ്. അതേസമയം, നടപടി വന്നതിന്റെ അടുത്ത ദിവസം തന്നെ മുൻവശത്തെ ഗ്ലാസ് മാറ്റിയെന്ന് തിരുവല്ല കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഈ മാസം 19 മുതൽ ബസുകളിൽ  എംവിഡി  പ്രത്യേക പരിശോധനനടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

അന്ന് 23500ൽ തീര്‍ന്നേനെ, ഇന്ന് ഉടമയ്ക്കൊപ്പം ഡ്രൈവർക്കും കിട്ടി 38000 വീതം; ടിപ്പറിലെ അമിത ഭാരത്തിന് പിഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് നിലനിർത്താൻ ഷാഫി പറമ്പിൽ നേരിട്ടിറങ്ങുമോ? രമ്യ ഹരിദാസ്, സന്ദീപ് വാര്യർ, എ തങ്കപ്പൻ; കോൺഗ്രസ് സാധ്യത പട്ടിക ഇങ്ങനെ
മൂന്ന് നില കെട്ടിടവും പിക്കപ്പ് വാനും ഉള്‍പ്പെടെ കത്തിനശിച്ചു; തീപിടിത്തത്തിന് കാരണം പടക്കം പൊട്ടിച്ചതെന്ന് സംശയം