കാറിന്റെ മിററിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചിട്ട് നിർത്താതെ പോയതിനെക്കുറിച്ചാണ് കമന്‍റ് വന്നത്
കോഴിക്കോട്: കെ എസ് ആർ ടി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സോഷ്യൽ മീഡിയയിൽ വലിയ സജീവമാണ്. പൊതുജനങ്ങൾക്ക് അറിവ് പകരുന്നതും മാർഗ നിർദ്ദേശം നൽകുന്നതുമായ ക്രീയാത്മകമായ ഇടപെടലുകളിലൂടെ കെ എസ് ആർ ടി സി ഫേസ്ബുക്ക് പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ഒരു കമന്‍റിന് മറുപടി നൽകികൊണ്ടും കെ എസ് ആർ ടി സി ഫേസ്ബുക്ക് പേജ് ശ്രദ്ധയാകർശിക്കുകയാണ്. കാറിന്‍റെ മിററിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചിട്ട് നിർത്താതെ പോയതിനെക്കുറിച്ചാണ് കമന്‍റ് വന്നത്. റോഡ് ആകുമ്പോൾ അപകടം ഒക്കെ ഉണ്ടാകും സ്വാഭാവികമാണെന്നും ഇടിച്ചു തെറിപ്പിച്ചിട്ട് നിർത്താതെ പോകുന്നത് ചെറ്റത്തരമാണെന്നുമാണ് ഫാസിൽ ടി കെ കമന്‍റ് ചെയ്തത്. പിന്നാലെ കെ എസ് ആർ ടി സിയുടെ മറുപടി എത്തി. 'അതെ ... അത് ചെറ്റത്തരം തന്നെയാണ്' - എന്നായിരുന്നു കെ എസ് ആർ ടി സിയുടെ മറുപടി.
കമന്‍റ് ഇപ്രകാരം
കെ എസ് ആർ ടി സി ജീവനക്കാരോട് ജനങ്ങൾക്കും ചിലത് പറയാനുണ്ട്.. ഇന്ന് (29-05-2024) ഉച്ചക്ക് ശേഷം കോഴിക്കോട് വെച്ച് കാറിന്റെ മിറർ ഇടിച്ചിട്ട് ഒന്ന് മൈൻഡ് പോലും ചെയ്യാതെ ആണ് KL15 AO619 എന്ന ബസ് നിർത്താതെ പോയത്.. ജനങൾക്ക് ഉപകാരം ചെയ്തില്ലെങ്കിലും കുഴപ്പം ഇല്ല ഇങ്ങെനെ ഉപദ്രവിക്കാതെ നിന്നാൽ തന്നെ വല്ല്യ ഉപകാരം. റോഡ് ആകുമ്പോൾ അപകടം ഒക്കെ ഉണ്ടാകും സ്വാഭാവികം.. പക്ഷെ ഇടിച്ചു തെറിപ്പിച്ചിട്ട് നിർത്താതെ പോകുന്നത് ചെറ്റത്തരം തന്നെ ആണ്..
കെ എസ് ആർ ടി സിയുടെ മറുപടിയുടെ മറുപടി ഇപ്രകാരം
'അതെ ... അത് ചെറ്റത്തരം തന്നെയാണ്'
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം