കോളേജിലേക്ക് പോകും വഴി സ്കൂട്ടർ തെന്നി റോഡിലേക്ക് വീണു;കെഎസ്ആർടിസി ദേഹത്തിലൂടെ കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം

By Web Desk  |  First Published Jan 9, 2025, 11:55 AM IST

രാവിലെ കോളേജിലേക്ക് പോകുന്ന വഴിയാണ് ആകാശ് അപകടത്തിൽ പെട്ടത്. കണ്ണൂർ ചേരാരി സ്വദേശിയാണ് ആകാശ്. 


കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ സ്കൂട്ടർ മറിഞ്ഞു വിദ്യാർത്ഥി മരിച്ചു. കല്യാശ്ശേരി പോളിടെക്നികിലെ വിദ്യാർത്ഥിയായ ആകാശ് ആണ് മരിച്ചത്. പാപ്പിനിശ്ശേരിയിൽ വെച്ച് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. 

രാവിലെ കോളേജിലേക്ക് പോകുന്ന വഴിയാണ് ആകാശ് അപകടത്തിൽ പെട്ടത്. കണ്ണൂർ ചേരാരി സ്വദേശിയാണ് ആകാശ്. യാത്രക്കിടെ പാപ്പിനിശ്ശേരിയിൽ വെച്ച് ആകാശിൻ്റെ സ്കൂട്ടർ തെന്നിമറിയുകയായിരുന്നു. ആകാശ് റോഡിലേക്ക് തെറിച്ചുവീണു. ഈ സമയത്ത് പയ്യന്നൂർ ഭാ​ഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ദേഹത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ആകാശ് മരിച്ചു. ആകാശിൻ്റെ മൃതദേഹം പരിയാരം ആശുപത്രിയിലേക്ക് മാറ്റി. 

Latest Videos

800 ബസുകൾ റെഡി; ഗതാഗതക്കുരുക്ക് ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയെന്ന് കെഎസ്ആർടിസി, മകരവിളക്ക് ഒരുക്കങ്ങൾ

ദില്ലി റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിൾ പോലെ മനോഹരമാക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി; പ്രിയങ്കയുടെ രൂക്ഷ വിമർശനം

https://www.youtube.com/watch?v=Ko18SgceYX8

click me!