ഡിപ്പോയിലെ പെട്രോൾ പമ്പിനും വാട്ടർ ടാങ്കിനും സമീപത്തായിരുന്നു സ്ലാബിട്ടു മൂടാത്ത കക്കൂസ് മാലിന്യങ്ങളുടെ കുഴി
കൊച്ചി : പെരുമ്പാവൂർ ഡിപ്പോയിലെ കക്കൂസ് കുഴിയിലേക്ക് കെഎസ്ആർടിസി ബസ് വീണു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഡിപ്പോയിലെ ഷണ്ടിംഗ് ഡ്രൈവർ ബസ് നീക്കുമ്പോഴായിരുന്നു അപകടം. പിന്നാലെ ജെസിബി എത്തിച്ച് ബസ് വലിച്ചു കയറ്റി. സംഭവ സമയത്ത് ബസിൽ യാത്രക്കാരില്ലാത്തതിനാൽ അപകടം ഒഴിവായി.
ഡിപ്പോയിലെ പെട്രോൾ പമ്പിനും വാട്ടർ ടാങ്കിനും സമീപത്തായിരുന്നു സ്ലാബിട്ടു മൂടാത്ത കക്കൂസ് മാലിന്യങ്ങളുടെ കുഴി. കാടുപിടിച്ചു കിടക്കുന്ന പ്രദേശമായതിനാൽ കുഴി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. നേരത്തെ കുഴിയുടെ അപകട സാധ്യത ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകൾ അധികൃതകർക്ക് പരാതി നൽകിയിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല.