കാറിൽ ബസ് ഉരസിയെന്ന് പറഞ്ഞ് കെഎസ്ആർടിസി ഡ്രൈവറെ മ‍ർദിച്ചതായി പരാതി

By Web Team  |  First Published Aug 4, 2024, 10:48 PM IST

കാർ ബസിന് കുറുകെയിട്ട ശേഷമാണ് നാലംഗ സംഘം ഡ്രൈവറെ മർദിച്ചതെന്ന് പരാതിയിൽ പറയുന്നു.


തൃശൂർ: കാറിൽ ബസ് ഉരസിയെന്ന് പറഞ്ഞ് കാർ യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദ്ദിച്ചെന്ന് പരാതി. പൊന്നാനി  പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ തേഞ്ഞിപ്പലം സ്വദേശി ഉണ്ണിക്കാണ് മർദ്ദനമേറ്റത്. പരുക്കേറ്റ ഡ്രൈവർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ചികിത്സ തേടി.

ഞായറാഴ്ച തൃശൂർ ചെറുതുരുത്തി പള്ളത്ത് വെച്ചാണ് സംഭവം. കാറിൽ ബസ് ഉരസിയെന്ന് പറഞ്ഞ് കാർ യാത്രക്കാർ മർദ്ദിച്ചെന്നാണ് ബസ് ജീവനക്കാരുടെ പരാതി. കാർ ബസിന് കുറുകെയിട്ട ശേഷമാണ് നാലംഗ സംഘം ഡ്രൈവറെ മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്ന ഒരാളുടെ ഫോൺ തട്ടിമാറ്റാൻ സംഘത്തിൽ ഒരാൾ ശ്രമിക്കുകയും ചെയ്തു. പരാതി ലഭിച്ചതിനെ തുടർന്ന് ചെറുതുരുത്തി പൊലീസ് അന്വേഷണം തുടങ്ങി.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!