എടപ്പാള്‍ മേല്‍പ്പാലത്തിൽ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു, ഒരാള്‍ മരിച്ചു

By Web Team  |  First Published Mar 21, 2024, 6:09 AM IST

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്


മലപ്പുറം:മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക് അപ്പ്‌ വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പരിക്കേറ്റ പിക്ക്അപ്പ് വാൻ ഡ്രൈവര്‍ മരിച്ചു.പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്. സംഭവത്തില്‍ അഞ്ചു പേർക്ക് പരിക്കേറ്റു. തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആര്‍ ടി സി ബസും എതിർ ദിശയിൽ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് പിക് അപ് ജീപ്പിലേക്ക് ഇടിച്ചുകയറിയതോടെ പിക് അപ് വാൻ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി.പിന്നീട് ഫയര്‍ഫോഴ്സെത്തിയാണ് ഇയാളെ പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.

Latest Videos

നെന്മാറ വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതിയില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍

 

click me!