ആറ്റിങ്ങലിൽ കെഎസ്ഇബി ട്രാൻസ്ഫോമറിൽ തീ, പുകയുയർന്നതോടെ പൊട്ടിത്തെറി ഭയന്ന് നാട്ടുകാർ, രക്ഷകരായി അഗ്നിരക്ഷാസേന

Published : Apr 29, 2025, 01:58 PM IST
ആറ്റിങ്ങലിൽ കെഎസ്ഇബി ട്രാൻസ്ഫോമറിൽ തീ, പുകയുയർന്നതോടെ പൊട്ടിത്തെറി ഭയന്ന് നാട്ടുകാർ, രക്ഷകരായി അഗ്നിരക്ഷാസേന

Synopsis

ഓവർലോഡ് എത്തുമ്പോൾ വേനൽ കാലത്ത് ട്രാൻസ്ഫോമറുകൾ തീ പിടിച്ച് നശിക്കാറുണ്ടെന്നും ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും വൈദ്യുതി വകുപ്പ്

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം കെഎസ്ഇബി ട്രാൻസ്ഫോമറിന് തീ പിടിച്ചു. നഗരൂർ ചെമ്മരത്തുംമുക്ക് ഊന്നംകല്ല് ജംഗ്ഷനിലെ ട്രാൻസ്‌ഫോർമറിനാണ് വലിയ രീതിയിൽ തീ പിടിച്ചത്. ട്രാൻസ്ഫോമറിന്റെ മുകൾ ഭാഗത്ത്  നിന്നും പുകയും ശബ്ദവും ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊട്ടിത്തെറിയുണ്ടാകുമോ എന്ന ഭീതിയിൽ വിവരം കെഎസ്ഇബിയിലും ഫയർഫോഴ്‌സിലും അറിയിച്ചു.

പെട്ടന്ന് തീ പടർന്നെങ്കിലും  പിന്നാലെ ആറ്റിങ്ങൽ സ്റ്റേഷനിൽ നിന്നും അഗ്നിരക്ഷാ സേന എത്തി. ഇവർ ട്രാൻസ്ഫോർമറിലെ തീ പൂർണമായും അണച്ചതോടെയാണ് പരിസരവാസികൾക്ക് ആശ്വാസമായത്. കെഎസ്ഇബി നഗരൂർ സബ് എഞ്ചിനീയർ നഗരൂർ പൊലീസ് തുടങ്ങിയവർ  സംഭവ സ്ഥലത്തെത്തി. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ച് ട്രാൻസ്ഫോമർ അറ്റകുറ്റപ്പണികൾക്കായി മാറ്റി. ഓവർലോഡ് എത്തുമ്പോൾ വേനൽ കാലത്ത് ട്രാൻസ്ഫോമറുകൾ തീ പിടിച്ച് നശിക്കാറുണ്ടെന്നും ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട തർക്കം, പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് സ്കൂൾ വിദ്യാർഥികൾ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു
തീരുമാനം അപ്രതീക്ഷിതം, ജനങ്ങളോടൊപ്പം വികസന പ്രവർത്തനം ഏറ്റെടുത്ത് മുന്നോ‌ട്ട് പോകും: ആശാ നാഥ്