കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (കെ എൽ എഫ്) ഉൾപ്പെടെയുള്ള സാഹിത്യ സംഗമത്തിന് വർഷങ്ങളായി നഗരം വേദിയാകുന്നത് ഉൾപ്പെടെ പരിഗണിച്ചാണ് കോഴിക്കോടിന് അവസരം ലഭിച്ചതെന്നാണ് അറിയുന്നത്.
കോഴിക്കോട്: ലോക നഗര ദിനത്തിൽ കോഴിക്കോട് ഉൾപ്പെടെ 55 പുതിയ നഗരങ്ങളെ യുനെസ്‌കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്കിൽ (യു സി സി എൻ) ചേർത്തു. സാഹിത്യ മേഖലയിലാണ് കോഴിക്കോട് ഇടം പിടിച്ചത്. ഇന്ത്യയിൽ നിന്ന് ഗ്വാളിയോറും സംഗീത മേഖലയിൽ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്കിൽ സ്ഥാനം പിടിച്ചു.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (കെ എൽ എഫ്) ഉൾപ്പെടെയുള്ള സാഹിത്യ സംഗമത്തിന് വർഷങ്ങളായി നഗരം വേദിയാകുന്നത് ഉൾപ്പെടെ പരിഗണിച്ചാണ് കോഴിക്കോടിന് അവസരം ലഭിച്ചതെന്നാണ് അറിയുന്നത്. യുനെസ്‌കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പദവി ഏറ്റെടുത്തതിനെ പിന്നാലെയാണ് പുതിയ നഗരങ്ങളെ നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തിയത്.
ശൃംഖലയിൽ ഇപ്പോൾ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 350 നഗരങ്ങളുണ്ട്. കരകൗശലം, നാടോടി കലയ, ഡിസൈൻ, ഫിലിം, ഗാസ്ട്രോണമി, സാഹിത്യം, മാധ്യമകലകൾ, സംഗീതം എന്നീ ഏഴ് സർഗ്ഗാത്മക മേഖലകളെ പ്രതിനിധീകരിച്ചാണ് രാജ്യങ്ങളെ ഉൾപ്പെടുത്തിയത്.
കാലാവസ്ഥാ വ്യതിയാനം, വർധിച്ചുവരുന്ന അസമത്വം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം തുടങ്ങിയ വികസിച്ചുകൊണ്ടിരിക്കുന്ന ഭീഷണികളെ നേരിടാൻ പുതുതായി നിയുക്തമാക്കിയ നഗരങ്ങൾ നെറ്റ്‌വർക്ക് അംഗങ്ങളുമായി സഹകരിക്കും. പോർച്ചുഗലിലെ ബ്രാഗയിൽ നടക്കുന്ന 2024 യു സി സി എൻ വാർഷിക സമ്മേളനത്തിൽ (1-5 ജൂലൈ 2024) പങ്കെടുക്കാൻ പുതുതായി നിയുക്ത ക്രിയേറ്റീവ് നഗരങ്ങൾക്ക് അവസരം ലഭിക്കും.