കോഴിക്കോട്ട് 13 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി: ആറ് പ്രദേശങ്ങളെ ഒഴിവാക്കി

By Web Team  |  First Published Aug 22, 2020, 11:59 PM IST

കോഴിക്കോട് ജില്ലയിൽ പുതുതായി ഇന്ന് 13 പ്രദേശങ്ങളെ കൂടി കണ്ടെയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചത്. 


കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പുതുതായി ഇന്ന് 13 പ്രദേശങ്ങളെ കൂടി കണ്ടെയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചത്. കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കണ്ടെയിൻമെൻ്റ് സോണുകളുടെ പ്രഖ്യാപനം.

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 4- ചമൽ, വാർഡ് 7-ചുണ്ടൻകുഴി, കോഴിക്കോട് കോർപ്പറേഷനിലെ ഡിവിഷൻ 44-കുണ്ടായിതോട്, അഴിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 3 ലെ മനയിൽ അമ്പലം റോഡ് ഉൾപ്പെടുന്ന പ്രദേശം, മുക്കം മുൻസിപ്പാലിറ്റിയിലെ ഡിവിഷൻ 12 ലെ ഇടവനകുന്നത്ത് റോഡ് മുതൽ വെങ്ങളത്ത് റോഡ് വരെയുള്ള ഭാഗം, മാവൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 വളയന്നൂർ സോൺ - 1 വടക്ക് - കുന്ദംകളരി റോഡ്, തെക്ക് -കളത്തിങ്ങൽ മീത്തൽ
റോഡ് ,കിഴക്ക് ---കുന്ദംകളരിറാഡ് - എ.കെ മുഹമ്മദ് അലിയുടെ വീടുകൾ , പടിഞ്ഞാറ് --കുന്ദംകളരി മണക്കാട് റോഡിൽ ഗോപൻെറ വീട് വരെ, സോൺ - 2 വടക്ക് ---മേലെ മാര്യാത്ത് ഭാഗം,തെക്ക് --കൊയമ്പറ്റതാഴം, റോഡിൻറ മാര്യാത്ത് ഭാഗം,
കിഴക്ക് --പൂപ്പറമ്പ് റോഡ്, പടിഞ്ഞാറ് ---ചെറുപുഴ,  ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 10-ഊട്ടുകുളം, കോട്ടുർ ഗ്രാമപഞ്ചായത്തിലെ 5,7 വാർഡുകളിൽ ഉൾപ്പെടുന്ന പുതിയോട്ടു മുക്ക് പ്രദേശം,  പുറമേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 18-മുതുവടത്തൂർ , വാർഡ് 4-വിലാദപുരം, വടകര മുൻസിപ്പാലിറ്റിയിലെ ഡിവിഷൻ 4-പഴങ്കാവ്, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 3-വില്യാപ്പള്ളി ടൗൺ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 6-വല്ലോമല എന്നിവയാണ് ഇന്ന് പ്രഖ്യാപിച്ച  കണ്ടെയിൻമെൻ്റ് സോണുകൾ.

Latest Videos

undefined

കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി

മുക്കം മുൻസിപ്പാലിറ്റിയിലെ ഡിവിഷനുകളായ 33, 17, ഫറോക്ക് മുൻസിപ്പാലിറ്റിയിലെ ഡിവിഷൻ 10, ഉള്യേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 16, കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12, മാവൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5, ഏറാമല ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 18, 19 എന്നിവയെയാണ് കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്റ്റർ ഉത്തരവ് പുറപ്പെടുവിച്ചത്.

click me!