മക്കളില്ലാത്ത ദുഃഖവും കാരണമായി; കോട്ടയത്ത് ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ്

ഇന്നലെ രാത്രി വാതിൽ ചവിട്ടിപ്പൊളിച്ച് വീടിനകത്ത് കയറിയ നാട്ടുകാരാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്


കോട്ടയം: കടുത്തുരുത്തിയിൽ ദമ്പതികൾ തൂങ്ങി മരിച്ചത് കടുത്ത മാനസിക സംഘർഷത്തെ തുടർന്നെന്ന് പൊലീസ്. കടുത്തുരുത്തി കെഎസ് പുരം സ്വദേശികളായ ശിവദാസും ഭാര്യ ഹിത ശിവദാസുമാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ച മുതൽ ദമ്പതികളെ വീടിന് പുറത്ത് കണ്ടിരുന്നില്ല. തുടർന്ന് സംശയം തോന്നിയ നാട്ടുകാര്‍ രാത്രിയിൽ വീടിന്റെ കതക് കുത്തി തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളില്ലാത്തതും സാമ്പത്തിക ഞെരുക്കവും കാരണം ഇവര്‍ മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും ഇതാണ് ഇരുവരുടെയും ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഇന്ന് വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

Latest Videos

click me!