കടയുടെ ലൈസൻസ് പുതുക്കാം, പക്ഷേ 10,000 വേണം; ബൈക്കിലെത്തി പണം വാങ്ങി, കൊച്ചിയിൽ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ

വിജിലന്‍സ് നൽകിയ ഫിനോഫ്തിലിൻ പുരട്ടിയ നോട്ടുകളാണ് കടക്കാരൻ അഖിലിന് കൈമാറിയത്. പിന്നാലെ വിജിലൻസ് എത്തി അഖിലിനെ കൈയ്യോടെ പിടികൂടുകയായിരുന്നു.

Kochi corporation Junior health inspector arrested for taking bribe to grant license to shop

കൊച്ചി: കടയ്ക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന്  കൈക്കൂലി ആവശ്യപ്പെട്ട ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ. കൊച്ചി കോർപ്പറേഷനിലെ 16-ാം സർക്കിൾ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  അഖിൽ ജിഷ്ണു ആണ് വിജിലൻസിന്റെ പിടിയിലായത്. പാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകുന്നതിനായാണ് അഖിൽ 10,000 രൂപ കൈക്കൂലി വാങ്ങിയത്.

പരാതിക്കാരനായ കടക്കാരൻ സ്ഥാപനത്തിന്‍റെ ലൈസൻസ് പുതുക്കി നൽകാനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ ലൈസൻസ് പുതുക്കാൻ അഖിൽ ജിഷ്ണു പണം ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാൻ വിജിലൻസിൽ അറിയിച്ചു. തുടർന്നാണ് വിജിലൻസ് സംഘം പ്രതിയെ പിടികൂടുന്നത്. വിജിലൻസ് പറഞ്ഞതനുസരിച്ച് കച്ചവടക്കാരൻ പണം നൽകാമെന്ന് അഖിലിനെ അറിയിച്ചു. ഇതുപ്രകാരം പണം വാങ്ങാനായി അഖിൽ ബൈക്കിലെത്തി. തുടർന്ന് പണം കൈമാറി. വിജിലന്‍സ് നൽകിയ ഫിനോഫ്തിലിൻ പുരട്ടിയ നോട്ടുകളാണ് കടക്കാരൻ അഖിലിന് കൈമാറിയത്. പിന്നാലെ വിജിലൻസ് എത്തി അഖിലിനെ കൈയ്യോടെ പിടികൂടുകയായിരുന്നു.

Latest Videos

 വിജിലൻസ് മദ്ധ്യമേഖല പൊലീസ് സൂപ്രണ്ട്  എസ്. ശശിധരൻ ഐ.പി.എസിന്‍റെ മേൽനോട്ടത്തിൽ വിജിലൻസ് എറണാകുളം യൂണിറ്റ് ഡി.വൈ.എസ്.പി ജി. സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 10,000 രൂപ വിജിലൻസ് കണ്ടെടുത്തു.  ഇൻസ്പെക്ടർമാരായ ബിജോയ്, ജിജിൻ ജോസഫ് സബ് ഇൻസ്പെക്ടർമാരായ  ജോഷി ജേക്കബ്, സുകുമാരൻ, ഉണ്ണികൃഷ്ണൻ, സി.പി.ഒ മാരായ സുനിൽകുമാർ,  ജിജിമോൻ, പ്രമോദ്കുമാർ, ധനേഷ്, മനു, എന്നിവർ സംഘത്തിലുണ്ടായിരുന്നു. 

Read More : ദൃഷാനയെ കോമയിലാക്കിയ വാഹനാപകടം: പ്രതിയെ ഇതുവരെ നാട്ടിലെത്തിക്കാനായില്ല; തുടർചികിത്സക്ക് സാധ്യത തേടി കുടുംബം

tags
vuukle one pixel image
click me!
vuukle one pixel image vuukle one pixel image